കോട്ടത്തറ ഗ്രാമപഞ്ചായത്ത് ബജറ്റ്; കാര്‍ഷിക മേഖലക്ക് ഊന്നല്‍
കോട്ടത്തറ: കാര്‍ഷിക മേഖലക്ക് പ്രാമുഖ്യം നല്കി കോട്ടത്തറ പഞ്ചായത്ത് 2017-18 വാര്‍ഷിക ബജറ്റ്. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള മഷന്‍ പദ്ധതിയിലൂന്നിയുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന് അവതരിപ്പിച്ചു. സര്‍ക്കാര്‍ ബജറ്റ് വിഹിതമായി നല്കിയ തുകയും റവന്യു വരുമാനവും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന തുകയും ഉള്‍പ്പെടെ ആകെ 20,58,11,677 വരവും 20,27,26,600 ചെലവും 30,85,077 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 1.55 കോടി രൂപയും സമ്പൂര്‍ണ ഭവന നിര്‍മാണത്തിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ വയോമിത്രം പദ്ധതിക്ക് 30 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് ഒരു കൈത്താങ്ങ് പദ്ധതിക്ക് 15 ലക്ഷം, പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി 19 ലക്ഷം, രാരീരം പദ്ധതിക്ക് ഒരു കോടി, കുടിവെള്ള പദ്ധതിക്ക് 25 ലക്ഷം, നിറം സൗരോര്‍ജ പദ്ധതിക്ക് 5 ലക്ഷം, ഇക്കോ - ഹൈഡല്‍ ടൂറിസം പദ്ധതിക്ക് 25 ലക്ഷം, പശ്ചാത്തല വികസനത്തിന് ഒരു കോടി 45 ലക്ഷം, തൊഴിലുറപ്പ് പദ്ധതി ഒരു കോടി 60 ലക്ഷം എന്നിങ്ങനെയാണ് ബജറ്റിലെ തുക നീക്കിയിരിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."