ആലുവയില്‍ ഗതാഗത പരിഷ്‌ക്കാരത്തില്‍ താല്‍ക്കാലിക മാറ്റം
ആലുവ : നഗരത്തില്‍ നടപ്പാക്കിവന്ന താല്‍ ക്കാലിക ഗതാഗത പരിഷ്‌ക്കാരത്തില്‍ താല്‍ക്കാലിക മാറ്റാന്‍ വരുത്താന്‍ തീരുമാനം. പുതിയതായി ചുമതലയേറ്റ ജില്ല പോലീസ് മേധാവി രാഹുല്‍.ആര്‍. നായരുടെ നേതൃത്വത്തില്‍ പൊലിസ് ഉദ്യേഗസ്ഥരുടെ യോഗത്തിലാണു രണ്ടാഴ്ചത്തേക്ക് മാറ്റം നിര്‍ദ്ദേശിച്ചത്. പുതിയ തീരുമാന പ്രകാരം വെള്ളിയാഴ്ച മുതല്‍ റെയില്‍ വേ സ്റ്റേഷന്‍ ഭാഗത്തു നിന്നും ഇരു ചക്ര വാഹങ്ങള്‍ക്കും, കാറുകള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പ് കവലയിലേക്ക് കടത്തി വിടും. എന്നാല്‍ പമ്പ് കവല മുതല്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് വരെയുള്ള ഭാഗത്തേക്ക് നിലവിലുള്ള കാറുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്ന് ജില്ല പോലീസ് മേധാവി രാഹുല്‍.ആര്‍. നായര്‍ അറിയിച്ചു.
പുതിയ സംവിധാനത്തേക്കുറിച്ച് ഒരോ ആഴ്ചയും പോലീസ് ഉദ്യോഗസ്ഥരുടെ ചേര്‍ന്ന് വിലയിരുത്തുകയും, അതനുസരിച്ച് സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തുമെന്നമാണു നീക്കം.
ഗതാഗത നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച റൂറല്‍ ജില്ലാ പൊലിസ് മേധാവിയുടെ നടപടിയെ വ്യാപാരഭവനില്‍ ചേര്‍ന്ന അസോസിയേഷന്റെ അടിയന്തിര ഭരണ സമിതി യോഗം സ്വാഗതം ചെയ്തു. റെയില്‍ വേ സ്റ്റേഷന്‍ റോഡിലെ വ്യാപാരികള്‍ക്കും നഗരത്തിന്റെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കും നടപടി ആശ്വാസകരമാവും, പാസഞ്ചര്‍ കാറുകള്‍ക്ക് മുഴുവനായും ഇളവ് അനുവദിക്കുന്നതിനും മാര്‍ക്കറ്റുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വരും ദിവസങ്ങളില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തണമെന്നും യോഗം ആവശ്യപെട്ടു.ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ സംയുക്ത സമരസമിതിക്ക് കൃതജ്ഞതയും രേഖപ്പെടുത്തി. പ്രസിഡന്റ് ഇ.എം.നസീര്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ.എ.ജെ റിയാസ്, ജോണി മൂത്തേടന്‍, എം.പദ്മനാഭന്‍ നായര്‍,കെ.സി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."