HOME
DETAILS
MAL
സി.പി.ഐയില്‍ ചേര്‍ന്നു
backup
June 30 2016 | 06:06 AM
പേരാമ്പ്ര: കേരളാ കോണ്‍ഗ്രസ് (സ്കറിയാ തോമസ് വിഭാഗം) ജില്ലാ ഭാരവാഹികളും പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയും സി.പി.ഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേതൃത്വത്തിന്റെ പിടിപ്പുകേടും തുടര്‍ച്ചയായ പിളര്‍പ്പുമാണ് നേതാക്കളെയും പ്രവര്‍ത്തകരെയും സി.പി.ഐയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.
ജില്ലാ ഭാരവാഹികള്‍ക്കൊപ്പം നിയോജക മണ്ഡലം കമ്മിറ്റികളും പിരിച്ചുവിട്ട് സി.പി.ഐയില്‍ ചേര്‍ന്നതായി ജില്ലാ ഭാരവാഹികളായ ഗോപാലകൃഷ്ണന് തണ്ടോറപ്പാറ, ശശി കഴിക്കന്‍ പേരാമ്പ്ര, ടി.കെ രാധാകൃഷ്ണന്, ഉണ്ണി നമ്പ്യാര്‍, സി.പി.ഐ നേതാക്കളായ ആര്. ശശി, എ.കെ ചന്ദ്രന്, കെ. കുഞ്ഞിരാമന്, ഇ.കെ കൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."