നിപ്പാ വൈറസ് ബാധയില്ല: ആശങ്കയൊഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജ്
.
ആര്‍പ്പൂക്കര : നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് മൂന്നു ദിവസമായി ആശങ്കയിലായിരുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആശ്വാസവാര്‍ത്ത. ആശങ്കക്ക് വിരാമമായതോടെ രോഗികളുടെ ആശുപത്രിയിലേക്കുള്ള വരവ് സാധാരന്ന ഗതിയിലായി.മണിപ്പാലിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളവര്‍ക്ക് നിപ്പ വൈറസ് ബാധിച്ചിട്ടില്ലെന്നുള്ള അറിയിപ്പ്,
കോട്ടയം ഡി.എം.ഒ. വഴി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചതോടെയാണ് ആശ്വാസമായത്. ബുധനാഴ്ച രാവിലെ 11നാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 57 കാരന്‍ ശ്വാസം മുട്ടലും പനിയുമായി ചികിത്സ തേടിയെത്തിയത്.കോഴിക്കോടു പേരാമ്പ്രയിലാണ് നിപ്പ വൈറസ് രോഗബാധിതര്‍ ഉള്ള തെന്നതിനാല്‍ ഇയാള്‍ ആശുപത്രിയിലെത്തിയ സമയംമുതല്‍, ഡോകടര്‍മാരും, നേഴ്‌സ് അടക്കമുള്ള മുഴുവന്‍ ജീവനക്കാരും ഭയാശങ്കയിലായി. രാവിലെ പേരാമ്പ്ര സ്വദേശിയെ മെഡിസിന്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റാല്‍ പ്രവേശിപ്പിച്ചശേഷം അന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് പഴയങ്ങാടി സ്വദേശിയും, കൂത്താട്ടുകുളം സ്വകാര്യ എന്‍ഞ്ച നിയറിംഗ് കോളജിലെ വിദ്യാത്ഥിയും കടുത്ത പനിമൂലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതോടെ ആശങ്ക ഇരട്ടിയായി.അന്ന് രാത്രി 8.30തോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ നേഴ്‌സി ഗ് വിദ്യാര്‍ത്ഥിനിയും കോട്ടയം പാത്താ മുട്ടം സ്വദേശിനിയുമായ 19കാരിയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശികളായ രണ്ടു പേരും, കോഴിക്കോട് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയും അടക്കം മൂന്നു പേര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുകയും,ഇവരെ പ്രത്യേകനീരിക്ഷണത്തിലാക്കുകയും ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുതല്‍ സാധാരണ ജീവനക്കാര്‍ വരെ മാസ്‌ക് ധരിക്കുവാന്‍ തുടങ്ങി. ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും മാസ്‌ക് ധരിച്ച് കാണപ്പെട്ടത് ആശുപത്രിയിലെത്തുന്നവരെയും ഭീതിയിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."