HOME
DETAILS
MAL
ജൈവപച്ചക്കറി കൃഷി വിളവെടുപ്പ്
backup
March 25 2017 | 22:03 PM
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയ്ക്ക് പിന്തണ നല്കി മൂവാറ്റുപുഴ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ അങ്കണത്തില്‍ ആശുപത്രി ഭരണ സമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ പി.എം ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്മാന് എം.എ സഹീര്‍ അധ്യക്ഷത വഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഡോ.തോമസ് മാത്യു, സിറിള്‍ ഇലഞ്ഞിക്കല്‍, സുര്‍ജിത് എസ്തോസ്, വി.എസ്.സിദ്ധീഖ് എന്നിവര്‍ സംമ്പന്ധിച്ചു.
ആശുപത്രി അങ്കണത്തിലെ അരയേക്കറോളം സ്ഥലത്താണ് ജൈവ കൃഷി നട്ടത്. പയര്‍, ചീര, വെള്ളരി, വെണ്ട എന്നിവയാണ് കൃഷി ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."