HOME
DETAILS

നഗരസഭ ബജറ്റ്

  
backup
March 25 2017 | 22:03 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


കളമശേരി:നഗരസഭ വികസനത്തിനും കൃഷിക്കും മുന്‍ഗണന


കളമശേരി: നഗരസഭ വികസനത്തിനും കൃഷിക്കും ആരോഗ്യത്തിനും മുന്‍ഗണന നല്‍കുന്ന കളമശേരി നഗരസഭയുടെ 2017, 18 ലെ ബജറ്റ് വൈസ് ചെയര്‍മാന്‍ ടി.എസ് അബൂബക്കര്‍ അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ പൊതു റോഡുകളുടെയും നവീകരണത്തിനായി 12.60 കോടി വകയിരുത്തി. കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി പാട്ട കൃഷി, ഗ്രൂപ്പ് കൃഷി, ഗ്രോ ബാഗ്, മട്ടുപ്പാവ് കൃഷി എന്നിവ പ്രോത്സാഹിപ്പിക്കും. 1.12 കോടി നീക്കിവച്ചു. ആരോഗ്യ പരിപാലനത്തിനായി 1.85 കോടിയും സമ്പൂര്‍ണ ഭവന പദ്ധതിക്ക് 4.30 കോടിയും വകയിരുത്തി.
മാലിന്യ നിര്‍മാര്‍ജനത്തിനും സംരക്ഷണത്തിനുമായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ കീഴിലുള്ള വിദ്യാഭ്യാസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണിക്കും പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും 94,95,000 രൂപ ചെലവഴിക്കും.കിന്‍ഫ്രയുടെ സമീപം അഞ്ച് ഏക്കറോളമുള്ള നഗരസഭയുടെ സ്ഥലത്ത് 1600 പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും. ഇതിനായി നഗരസഭ ഒന്നര കോടി ചെലവഴിക്കും.
മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം പൂര്‍ത്തീകരണത്തിന് 1.75 കോടി, വനിതാ ശിശു വികസനത്തിനായി 25 ലക്ഷം, വികലാംഗ ക്ഷേമത്തിന് 20 ലക്ഷം, യുവജന ക്ഷേമത്തിന് 18 ലക്ഷം, വനിതാ ക്ഷേമത്തിന് 67 ലക്ഷം, കുടുംബശ്രീയുടെ ആശ്രയ പദ്ധതിക്കായി 18 ലക്ഷം, കുടുംബശ്രീ പ്രവര്‍ത്തനത്തിന് 15 ലക്ഷം, ബാലസഭക്ക് ഒരു ലക്ഷം, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്ത് 45 ലക്ഷം എന്നിങ്ങനെ തുക വയിരുത്തിയിട്ടുണ്ട്.


മരട്: കുടിവെള്ള ക്ഷാമത്തിന് പ്രത്യേക പദ്ധതി, നഗരസഭ സേവനത്തിന് മോബൈല്‍ ആപ്

മരട്: നഗരസഭയുടെ 2017, 18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ അവതരിപ്പിച്ചു. ചെയര്‍ പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ അധ്യക്ഷയായി. കിണര്‍ റീചാര്‍ജിങ്, തരിശ് ഭൂമിയില്‍ ജൈവകൃഷി, തെരുവ് നായ നിയന്ത്രണം, സ്ത്രീ സുരക്ഷ, ഖരമാലിന്യ നിര്‍മാര്‍ജനം എന്നീ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ 9,59,91,275 രൂപ വരവും 37,66,60,438 രൂപ ചെലവും 1,13,59,336 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിച്ചും അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കപ്പെട്ടിള്ള കെട്ടിടങ്ങള്‍ക്ക് നികുതി പുതുക്കിയും നികുതി പരിഷ്‌കരണം അടിയന്തിരമായി പൂര്‍ത്തീകരിച്ചും തനതുവരുമാനത്തില്‍ വര്‍ധനവ് നിര്‍ദേശിക്കുന്നു.
നഗരസഭയുടെ മുഴുവന്‍ സേവനങ്ങളും മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കുന്ന ഹലോ മരട് നഗരസഭ പദ്ധതിക്ക് 5 ലക്ഷം നീക്കിവച്ചു. വഴിയോരങ്ങളിലും വീട്ടുവളപ്പിലും മരം നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് 10 ലക്ഷവും കുടി വെളളക്ഷാമം പരിഹരിക്കുന്നതിനായി കിണര്‍ റീചാര്‍ജിങ് പദ്ധതിക്ക് 25 ലക്ഷവും കുടിവെള്ള ശ്രോതസുകള്‍ ശുദ്ധീകരിക്കുന്നതിന് 25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കായി 4.95 കോടി നിര്‍ദേശിക്കുന്നു. തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് അഞ്ച് ലക്ഷവും തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി രണ്ട് ലക്ഷവും വകയിരുത്തി. കുണ്ടന്നൂരില്‍ മിനി പാര്‍ക്ക്, കണ്ണാടിക്കാട് കാളാത്തറ നടപ്പാത, നെട്ടൂര്‍ നോര്‍ത്ത് ബസ് ടെര്‍മിനലില്‍ സായാഹ്ന പാര്‍ക്ക് എന്നിവക്ക് 50 ലക്ഷം രൂപയുടെ പദ്ധതിയും ബജറ്റില്‍ നിര്‍ദേശിക്കുന്നു.
സ്ത്രീകളുടെ നേരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സ്ത്രീ സുരക്ഷ പദ്ധതി നടപ്പാക്കും. നഗരസഭയിലെ കടത്ത് സര്‍വീസ് സൗജന്യമാക്കും. നെട്ടൂര്‍ ചന്തപ്പാലം നിര്‍മ്മാണം, എസ്.എന്‍ പാര്‍ക്ക് പുനരുദ്ധാരണം, നെട്ടൂരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ബസ് സ്റ്റാന്റ് പ്രിയദര്‍ശിനി ഹാള്‍ നവീകരണം, മങ്കായില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ മിനി സ്റ്റേഡിയം എന്നീ പദ്ധതികളും ബജറ്റില്‍ നിര്‍ദേശിക്കുന്നു.

പെരുമ്പാവൂര്‍: റോഡ് നിര്‍മാണങ്ങള്‍ക്കായി രണ്ട് കോടി; ബസ് ടെര്‍മിനലിന് 50 ലക്ഷം


പെരുമ്പാവൂര്‍: നഗരസഭയില്‍ 2017-18 കാലയളവില്‍ 3,36,46,537 രൂപ മുന്നിരുപ്പും 38,44, 67,500 രൂപ വരവും 38, 19,98, 478 രൂപ ചെലവും 3,61, 15,559 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍ അവതരിപ്പിച്ചു. പുതിയ നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ ഇക്കുറിയില്ല. കഴിഞ്ഞ തവണത്തെ ആവര്‍ത്തനം മാത്രമാണ് ഇത്തവണത്തെ ബജറ്റിലുള്ളത്.
യാത്രിനിവാസ് കോംപ്ലക്‌സിന് മുന്നിലായി ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ, റോഡുകള്‍ ടാര്‍ ചെയ്യുന്നതിനും കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമായി രണ്ട് കോടി രുപ വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് 50 ലക്ഷം രൂപ, സസ്യച്ചന്ത കോംപ്ലക്‌സില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് 50 ലക്ഷം, പി.പി.പി വ്യവസ്ഥയില്‍ കോംപ്ലക്‌സിന് മുകളില്‍ തീയേറ്റര്‍ പണിയുന്നതിന് പ്രാഥമിക ചെലവുകള്‍ക്കായി അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൗണ്‍ ഹാള്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് 91.74 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പുതിയ അംഗന്‍വാടികള്‍, ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പ്രൊജക്ടുകള്‍, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകന് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രാദേശികമാര്‍ക്കറ്റുകള്‍, തുടങ്ങിയ വക്കും തുക വകയിരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  38 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago