കൊടകര കുഴിക്കാണി തോട് ശുചീകരിക്കും
കൊടകര: സി.പി.എം സംസ്ഥാന കമ്മിറ്റിയ=ുടെ നേതൃത്വത്തില്‍ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര കുഴിക്കാണി തോട് ശുചീകരിക്കും.
കൊടകര ഏരിയാ സെക്രട്ടറി ഐ ചാര്‍ജ് പി.കെ ശിവരാമന്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്സണ്‍, കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര് പ്രസാദന്‍, പി.കെ കൃഷ്ണന്‍കുട്ടി, എം.ആര് രഞ്ജിത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കൊടകര, മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന തോടിന്റെ കുഴിക്കാണി കേന്ദ്രീകരിച്ചുള്ള ഏഴു കിലോ എം മീറ്റര്‍ ദൈര്‍ഘ്യമാണു ഇപ്പോള്‍ ശുചീകരിക്കുന്നത്. 2000 വോളന്റീയര്‍മാരെ ഉപയോഗിച്ച് ഒരു ദിവസം കൊണ്ടു ശുചീകരണം പൂര്‍ത്തിയാക്കാനാണു ഏരിയാ കമ്മിറ്റി ലക്ഷ്യമിട്ടിട്ടുള്ളത്. ഇവര്‍ക്കുള്ള ഭക്ഷണം സമീപത്തു നിന്നുള്ള വീടുകളില്‍ നിന്നും ശേഖരിച്ചു നല്‍കും.
27നു രാവിലെ കൊടകര കുഴിക്കാണി പാലത്തിനു സമീപത്ത് നിന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രാവിലെ എട്ടിന് സി.പി.എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."