മാട്ടേല്‍ തുരുത്തില്‍ വൈദ്യുതി എത്തുന്നു; നടപടികള്‍ പൂര്‍ത്തിയായി
ചേര്‍ത്തല: മാട്ടേല്‍ തുരുത്തിലെ വീടുകളിലും വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കും. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലാണ് മാട്ടേല്‍ തുരുത്തില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
പത്തോളം വീട്ടുകാരുള്ള ഇവിടെ വൈദ്യുതി കണക്ഷനുകളില്ല. അടിസ്ഥാന സൗകര്യങ്ങളുമില്ല.
വൈദ്യുതി കണക്ഷനായി എ.എം.ആരീഫ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി വൈദ്യുതി ലൈന്‍ കടന്നുപോകുന്നതിന് ഇരുകരകളായ പള്ളിക്കടവിലും മാട്ടേല്‍ തുരുത്തിലും കവര്‍ലൈന്‍ സ്ഥാപിക്കുന്നതിനു സ്ഥലം ആവശ്യമായിരുന്നു.
പള്ളിക്കടവില്‍ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനപള്ളിയുടെ സ്ഥലം അനുവദിച്ചിട്ടുണ്ട്. മാട്ടേല്‍ തുരുത്തില്‍ മാട്ടേല്‍ പെണ്ണമ്മ കുട്ടന്‍ സ്ഥലത്തിന് അനുമതി പത്രം നല്‍കി.
കഴിഞ്ഞദിവസം പഞ്ചായത്തംഗം ഉഷാമനോജ് ഇത് പൂച്ചാക്കല്‍ വൈദ്യുതി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി.സനില്‍കുമാറിന് കൈമാറി. പള്ളിക്കടവിലും മാട്ടേലുമുള്ള ടവറുകളെ ബന്ധിപ്പിച്ചാണ് കായലിനു കുറുകെ വൈദ്യുതി ലൈന്‍ വലിക്കുന്നത്. വൈദ്യുതി എത്തുന്നതോടെ പ്രാദേശിക വികസനത്തിന് തുടക്കമാകും.
നിലവില്‍ തുരുത്തില്‍ മണ്ണെണ്ണ വിളക്കുകളും സൗരേര്‍ജ്ജ റാന്തലുകളുമാണ് ഉപയോഗിക്കുന്നത്. ഒന്നിലധികം ബാക്ടറികള്‍ കരുതി പള്ളിക്കടവിലെത്തിയാണ് ഇവിടുത്താകാര്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നത്. വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമാണ് മാട്ടേല്‍തുരത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."