നിപാ ഭയം: പഴ കച്ചവടക്കാര്‍ പ്രതിസന്ധിയില്‍
കാഞ്ഞങ്ങാട്: നിപാ വൈറസ് ബാധ കാരണം പഴകച്ചവടക്കാരും പ്രതിസന്ധിയില്‍. രോഗത്തിന്റെ ഉത്ഭവവും അതു സംബന്ധിച്ച പ്രചാരണവും ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുള്ളത് പഴക്കച്ചവടക്കാരെയാണെന്ന് കഴിഞ്ഞ 29 വര്‍ഷമായി കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന മമ്മിണി പറയുന്നു .
നല്ല കച്ചവടം കിട്ടേണ്ട സീസണിലാണ് ഇത്തരമൊരു പ്രതിസന്ധി വന്നു പെട്ടതെന്ന് മമ്മിണി പറയുന്നു.
റമദാന്‍ കാലമായതോടെ എല്ലാ വിധ ഫലങ്ങള്‍ക്കും വില കുത്തനെ കൂടിയിരുന്നു. അമ്പതും നൂറും ശതമാനം കണ്ടാണ് വിലക്കയറ്റം ഉണ്ടായത്.
കിലോക്ക് അറുപത് രൂപയുണ്ടായിരുന്ന നാരങ്ങക്ക് തൊണ്ണൂറ് രൂപയായി . 120 രൂപയുടെ ആപ്പിള്‍ 180 ആയി വര്‍ധിച്ചു.
പൈനാപ്പിളിനു കിലോക്ക് 35 ല്‍ നിന്നും 45 ആയി. നേന്ത്ര പഴം 35 രൂപയില്‍ നിന്നും 60 രൂപയില്‍ എത്തി.
തണ്ണി മത്തനും വില കൂടിയിരുന്നു.
എന്നാല്‍ വിലക്കയറ്റം കച്ചവടത്തെ കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും നിപാ വൈറസുമായി ബന്ധപ്പെട്ട പ്രചാരണം കച്ചവടത്തെ ദോഷകരമായി ബാധിക്കുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."