കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍: എന്‍.എ നെല്ലിക്കുന്ന്
കാസര്‍കോട്: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലേര്‍പ്പെടുമ്പോള്‍ അവരുടെ സംരക്ഷണത്തിനു വേണ്ടി ഒന്നും ചെയ്യാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കെ.എസ്.ആര്.ടി.സി ഡിപ്പോ പരിസരത്ത് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് രണ്ടു മണിക്കൂര്‍ ശമ്പളം വൈകിയതിന് കെ.എസ്.ആര്.ടി.സി ഡിപ്പോ ഉപരോധിച്ച എന്‍.ജി.ഒ യൂനിയന്‍ അടക്കമുള്ള സംഘടനകള്‍ രണ്ടു വര്‍ഷമായി കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ശമ്പളത്തിനും ശമ്പളകരാറിനും വേണ്ടി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുകയാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. പി.വി ഉദയകുമാര്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി വി.ആര് വിദ്യാസാഗര്‍, പി.കെ ശംസുദ്ദീന്‍, ഗോപാലകൃഷ്ണ കുറുപ്പ്, പി.കെ സുരേന്ദ്രന്, ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."