സ്വയം പുകഴ്ത്തലിന് എ പ്ലസ്, ഭരണത്തില്‍ എഫ് മോദിക്ക് മാര്‍ക്കിട്ട് രാഹുല്‍
ന്യൂഡല്‍ഹി: ഭരണത്തില്‍ നാലാം വര്‍ഷം ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരിന് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വയം പുകഴ്ത്തുന്നതില്‍ എ പ്ലസ് ഗ്രേഡും ഭരണത്തിലാവട്ടെ ഗ്രേഡ് എഫുമാണ് രാഹുല്‍ മോദിക്ക് നല്‍കിയത്.
ട്വിറ്ററിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് രാഹുല്‍ കുറിച്ചത്. കൃഷി, വിദേശനയം, ഇന്ധനി വില, തൊഴില്‍ നിര്‍മാണം എന്നിവയില്‍ മോദി ഭരണത്തിന് എഫ് ഗ്രേഡും, സ്വയം പുകഴ്ത്തുന്നതിലും, പരസ്യവാചകങ്ങള്‍ സൃഷ്ടിക്കുന്നതിലും എ പ്ലസും യോഗയില്‍ ബി മൈനസുമാണ് രാഹുല്‍ നല്‍കിയത്.
നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ആഘോഷ പരിപാടികളാണ് ബി.ജെ.പി നടപ്പാക്കുന്നത്. കോണ്‍ഗ്രസ് ഇത് വഞ്ചനാദിനമായാണ് ആചരിക്കുന്നത്.
4 Yr. Report Card
— Rahul Gandhi (@RahulGandhi) May 26, 2018
Agriculture: F
Foreign Policy: F
Fuel Prices: F
Job Creation: F
Slogan Creation: A+
Self Promotion: A+
Yoga: B-
Remarks:
Master communicator; struggles with complex issues; short attention span.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."