കുത്തും കോമയും പറഞ്ഞ് ഡല്‍ഹിയിലേക്കുള്ള പോക്ക് തടയാനാകില്ല: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: നാമനിര്‍ദ്ദേശ പത്രികയിലെ കുത്തും കോമയും പറഞ്ഞ് തന്റെ ഡല്‍ഹിയിലേക്കുള്ള പോക്ക് തടയാന്‍ ആര്‍ക്കുമാകില്ലെന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. തോല്‍വി ഉറപ്പായവരാണ് നാമനിര്‍ദ്ദേശ പത്രികയില്‍ കുത്തില്ല, വള്ളിയില്ല തുടങ്ങിയ ആരോപണവുമായി വന്നിരിക്കുന്നതെന്നും താന്‍ വിജയിക്കുന്നതില്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അവര്‍ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ നേരിടാന്‍ തയാറാവുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞിലിക്കുട്ടിയുടെ നോമിനേഷന്‍ പത്രികയിലെ അപാകതയുണ്ടെന്ന ചൂണ്ടിക്കാട്ടി ബി.ജെ.പി നടത്തുന്ന പ്രചരണത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിക്കുട്ടിയുടെ രണ്ടാംഘട്ട മണ്ഡലം പര്യാടനം നാളെ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ആരംഭിക്കും. ഒരു മണ്ഡലത്തില്‍ ഒന്നര ദിവസം എന്ന രീതിയിലാണ് പ്രചരണം ക്രമപ്പെടുത്തിയിരിക്കുന്നത്. ദിവസവും 31 കേന്ദ്രങ്ങളില്‍ താന്‍ പ്രസംഗിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."