ഹൃദ്രോഗ ചികിത്സ: കോട്ടയം മെഡിക്കല്‍ കോളജ് ഇന്ത്യയില്‍ മൂന്നാമതെന്ന്
ആര്‍പ്പൂക്കര: ഇന്ത്യയില്‍ മൂന്നാമതും കേരളത്തില്‍ ഒന്നാമതും ഹൃദ്രോഗ സംബന്ധമായ ചികിത്സ നടത്തുന്നത് കോട്ടയം മെഡിക്കല്‍ കോളജിലെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണം.
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കീഴിലെ ആന്‍ജിയോപ്ലാസ്റ്റി മോണിറ്ററിങ് ബോര്‍ഡ് ആയ നാഷനല്‍ ഇന്റര്വേഷനല് കൗണ്‍സില്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിവരം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഹൃദ്രോഗ ചികിത്സ തേടിയെത്തുന്നത് ഇവിടെയാണെന്നും ലേഖനം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ ഹൃദ്രോഗവിഭാഗം ഒ.പി. യില്‍ ഒരു ലക്ഷത്തി പതിനായിരം രോഗികളും, പതിനായിരത്തി അഞ്ഞൂറ്റി ഇരുപത് പേര് കിടത്തി ചികത്സയ്ക്കും വിധേയമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഹൃദയാഘാതം വരുന്ന സമയത്ത് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി നല്കി ചികിത്സ നടത്തിയതിലും കോട്ടയം ഒന്നാമതാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ചെയ്തതില്‍ 4176 കേസുകളില്‍ 700ഉം കോട്ടയത്താണ് ചെയ്തത്. ഹൃദ്രോഗ വിഭാഗത്തിലെ മറ്റു ചികിത്സകളുടെ കാര്യത്തിലും ഈ മെഡിക്കല്‍ കോളജ് മുന്നിലാണ്. 5100 പേര് കാത്ത് ലാബ് പരിശോധനകള്‍ക്കും, എക്കോ, ടി.എം.ടി എന്നീ പരിശോധനകള്‍ക്ക് 13,200 പേരും എത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."