ഹൃദയ വിശുദ്ധിയില്‍ മാനവ സൗഹാര്‍ദത്തിന്റെ സന്ദേശവുമായി നെല്‍പ്പുര മസ്ജിദിലെ നോമ്പുതുറ ശ്രദ്ധേയമാകുന്നു
ആലപ്പുഴ: വിശുദ്ധ റമദാനില്‍ മാനവ സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് ആലപ്പുഴ നെല്‍പുര ജുമാ മസ്ജിദില്‍ ഒരുക്കുന്ന നോമ്പ് തുറ ശ്രദ്ധേയമാകുന്നു.
സഹോദര സമുദായ അംഗങ്ങളേയും നോമ്പ് തുറക്കായി ക്ഷണിച്ചാണ് നെല്‍പുര മസ്ജിദിലെ വ്യത്യസ്തമായ നോമ്പ് തുറ.
മസ്ജിദിനു സമീപത്തെ ഇതര സമുദായ അംഗങ്ങളായ കച്ചവടക്കാര്‍ക്കായി വിരുന്നൊരുക്കിയതിന് പിന്നാലെ പുന്നപ്ര അപ്പച്ചന്‍ ഉള്‍പ്പെടെയുള്ള കല-സാമൂഹിക രംഗത്തെ പ്രമുഖരും നെല്‍പുര മസ്ജിദിന്റെ നോമ്പ് തുറയില്‍ പങ്കെടുക്കാനായി എത്തി. കൂടാതെ 50 ലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ ദിവസവും ഇവിടെ നോമ്പ് തുറക്കാനെത്തുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്നും ആലപ്പുഴ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് എത്തുന്നവര്‍ക്കും നെല്‍പുരയിലെ നോമ്പുതുറ അനുഗ്രഹമാണ്. നോമ്പ് കഞ്ഞിയും ചായയും കപ്പക്കുഴയും ഈന്തപ്പഴവും പൊറോട്ടയും ഇടിയപ്പവും അരിപ്പത്തിരിയും നെയ്പത്തിരിയും സമൂസയുമെല്ലാം തരിക്കഞ്ഞിയുമെല്ലാം ഇവിടെ അതിഥികള്‍ക്കായി ഒരുക്കുന്നു. മറ്റ് പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇടവിട്ട ദിവസങ്ങളില്‍ ഇഡ്‌ലിയും സാമ്പാറും രസവടയും ഉഴുന്ന ്‌വടയും ഉള്‍പ്പെടെയുള്ള നാടന്‍ ഭക്ഷണങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. മഹല്ല് നിവാസികളുടെ സഹകരണത്തോടെ നടത്തുന്ന നോമ്പുതുറക്ക് നൂറുകണക്കിന് പേരാണ് ഓരോ ദിവസവും എത്തുന്നത്. മഹല്ല് പ്രസിഡന്റ് എ.എം അനസ്, സെക്രട്ടറി എ നൗഫല്‍, എം അബ്ദുല്‍ നിസാര്‍, ജോയിന്റ് സെക്രട്ടറിമാരായ എന്‍.എസ് അബൂബക്കര്‍, എച്ച് ഹാഷിം, ട്രഷറര്‍ ഷാഹിര്‍ തുടങ്ങിയ ഭാരവാഹികളുടേയും അംഗങ്ങളുടേയും നേതൃത്വത്തിലാണ് മസ്ജിദില്‍ നോമ്പുതുറ ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."