വൈറല്‍ പനിയും വയറിളക്കവും പടര്‍ന്ന് പിടിക്കുന്നു; ആരോഗ്യവകുപ്പ് നിസംഗതയില്‍
കായംകുളം : വൈറല്‍ പനിയും അതിസാരവും പടര്‍ന്ന് പിടിക്കുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ നിസംഗതയില്‍. കായംകുളത്തിന്റെ വിവിധ പ്രശേദശങ്ങളില്‍ ഛര്‍ദ്ദിയും അതിസാരവും വൈറല്‍ പനിയും പടര്‍ന്ന് പിടിച്ചിട്ട് ആരോഗ്യ വകുപ്പ് അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലായെന്ന് പരാതി ഉയര്‍ന്നു.
മഴക്കാലമായതോടെ മിക്കപ്രദേശങ്ങളും പകര്‍ച്ച വ്യാധികളുടെ പിടിയിലാണ്. .കണ്ടല്ലൂര്‍, പത്തിയൂര്‍, ദേവികുളങ്ങര, ഭരണിക്കാവ്, എന്നീ പഞ്ചായത്തുകളിലും കായംകുളം നഗരസഭയുടെ പ്രദേശങ്ങളായ കൊറ്റുകുളങ്ങര, ഐക്യജംഗ്ഷന്‍, പെരിങ്ങാല, ചേരാവള്ളി, ചീറക്കുളങ്ങര, ചാലില്‍ഭാഗം, ഒതനാകുളങ്ങര, എന്നിവടങ്ങളിലുമാണ് പകര്‍ച്ചവ്യാധിയുടെ പിടിയിലായത്.
നിരവധി പേരാണ് സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികപളിലുമായി ചികിത്സ തേടിയെത്തുന്നത്. കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍വരെ ഈ രോഗം മൂലം ബുദ്ധിമുട്ടുകയാണ്.
ഒരു വീട്ടില്‍ ഒരാള്‍ക്ക് ഈ രോഗം പിടിപെട്ടാല്‍ മറ്റുള്ള അംഗങ്ങള്‍ക്ക് കൂടി രോഗം പടര്‍ന്ന് പിടിക്കുന്നു.
കുടിവെള്ളത്തില്‍ ക്ലോറിനേഷന്‍ നടത്താനോ വേണ്ട മുന്‍കരുതല്‍ സംവിധാനം ഒരുക്കാനോ ആരോഗ്യ വകുപ്പ് അധികൃതരോ, ഉത്തരവാദിത്വമുള്ളവരോ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നില്ലായെന്ന ആക്ഷേപം ഉയരുന്നു. പകര്‍ച്ച പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിര്‍ധന രോഗികള്‍ വന്‍തുക ചെലവഴിച്ച് സ്വാകര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ്.
അതി സാരം മൂലം രോഗികള്‍ ആകെ ക്ഷീണിതരും അവശരുമാണ്. ശരീരത്തില്‍ നിന്നുള്ള ജലാംശവും ലവണങ്ങളും നഷ്ടമാകുന്നു. ഇത് പരിഹരിക്കാനായി നല്‍കാറുള്ള ഒ.ആര്‍.എസ്. പോലുള്ള വൈറ്റമിന്‍ പൊടികള്‍ വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ല.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ, താലൂക്കാശുപത്രികളില്‍ നിന്നുള്ള അധികൃതരോ വേണ്ടവിധം ശ്രദ്ദീക്കുന്നില്ലായെന്നുള്ള പരാതിയും ഇവിടങ്ങളലില്‍ ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."