പല്ലാരിമംഗലം ചിട്ടപ്പെടുത്തിയെടുത്തത് കെ.പിയെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ
കോതമംഗലം: ഇന്നു കാണുന്ന പല്ലാരിമംഗലം ചിട്ടപ്പെടുത്തിയെടുത്തത് കെ.പിയെന്ന മഹാ വ്യക്തിത്വമായിരുന്നുവെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. പല്ലാരിമംഗലത്ത് കെ.പി.മക്കാര്‍ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.യോടൊപ്പം ഏറെക്കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ തനിക്ക് അദ്ദേഹത്തിന്റെ പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തയ്യാറായി ഇന്നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാര്‍ തയ്യാറായി വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്മാന് വി.പി അബുബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. മുന്‍ എം.എല്‍.എ വി.ജെ പൗലോസ് കെ.പി മക്കാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ട്രസ്റ്റിന്റെ പ്രഥമ അവാര്‍ഡ് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് സി.എം അഷ്റഫിന് ആന്റണി ജോണ്‍ എം.എല്‍.എ സമ്മാനിച്ചു.
ട്രസ്റ്റ് സെക്രട്ടറി പി.എം അലി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ചെയര്മാന് കെ.എം ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ അബ്ബാസ്, കെ.എം അബ്ദുള്‍ കരീം, കെ.കെ സിദ്ധീഖ്, ജമാല്‍ കുമ്പശ്ശേരി, സി.എം അഷ്റഫ്, എം.ഇ സിറാജ്, കെ.എം മൈതീന്‍, അബു ബക്കര്ി ഈട്ടിപ്പാറ, കെ.എ മുഹമ്മദ് കുഞ്ഞ്, ലത്തീഫ് കുഞ്ചാട്ട്, വി.ഇ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."