വീട് കയറി ആക്രമണം: കൈക്കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്
കരുനാഗപ്പള്ളി: തഴവയില്‍ ഗുണ്ടകളുടെ വീടുകയറി ആക്രമണത്തില്‍ കൈകുഞ്ഞടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. കടത്തൂര്‍ ആസിയാത്ത് വീട്ടില്‍ നെജ്മുദ്ദീന്റെ ഭാര്യ സുനിത (38), മക്കളായ നെജ്മ (11), നാല് മാസം പ്രായമുള്ള കൈകുഞ്ഞ് അമാന ഫാത്തിമ്മ, സുനിതയുടെ അനുജന്റെ ഭാര്യ ഷിബ്‌ന(30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10ന് ചിറ്റുമൂല നഴ്‌സറി മുക്കിന് വടക്ക് തട്ടുപുരയ്ക്കല്‍ ജങ്ഷനിലായിരുന്നു സംഭവം.
സുനിതയുടെ ഭര്‍ത്താവിന് ഗള്‍ഫിലാണ് ജോലി. സമീപത്ത് സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടില്‍ സി.സി.ടി.വി വച്ചത് സമീപത്തെ കലുങ്ങില്‍ ഇരിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിനെ തുടര്‍ന്ന് വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാവുകയും പ്രകോപനപരമായ രീതിയില്‍ സ്ത്രീകളോട് പെരുമാറുകയും ചെയ്തു.
തുടര്‍ന്ന് രാത്രിയില്‍ തട്ടു പുരയ്ക്കല്‍ സുമേഷ്, വടക്കേകാരൂര്‍ മനു എന്നിവര്‍ വീട് കയറി സ്ത്രീകളേ മര്‍ദിക്കുകയും കൈ കുഞ്ഞിനെ എടുത്തെറിയുകയുമായിരുന്നെന്ന് പരുക്കേറ്റവര്‍ പറയുന്നു. ഇത് സംബന്ധിച്ച് കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."