സേവന മേഖലക്ക് മുഖ്യ പരിഗണന നല്‍കിക്കൊണ്ട് ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ബജറ്റ്
നെടുമ്പാശ്ശേരി: സേവന മേഖലക്ക് മുഖ്യ പരിഗണന നല്‍കിക്കൊണ്ട് ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് 201617 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
14.02 കോടി രൂപ വരവും, 13.66കോടി രൂപ ചിലവും, 35.57ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏല്യാസാണ് അവതരിപ്പിച്ചത്.
സേവന മേഖലയില്‍ 3.95 കോടിയും, ഉദ്പ്പാദനമേഖലയില്‍ 55.76 ലക്ഷവും, പശ്ചാതലമേഖലയില്‍ 64 ലക്ഷവും, പട്ടികജാതി വികസനത്തിന് 51.39 ലക്ഷവും, പട്ടികവര്‍ഗ വികസനത്തിന് 21000 രൂപയുമാണ് അടങ്കല്‍ തുക.പൊതുവിഭാഗത്തിലെ ഭൂരഹിതഭവനരഹിതര്‍ക്ക് ഭവന പദ്ധതി, തരിശിടങ്ങള്‍ കൃഷി യോഗ്യമാക്കല്‍, നിര്‍ധന കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് നൂതന ആരോഗ്യപദ്ധതി, സ്മാര്‍ട് ക്‌ളാസ് റൂം പദ്ധതി, 'മാനിയ' മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിക്ക് സുസ്ഥിര സംവിധാനം തുടങ്ങിയവക്കും ബജറ്റില്‍ മുഖ്യപരിഗണന നല്‍കുന്നു.
ലൈഫ് മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പൊതുവിഭാഗത്തിലെ ഭവന പദ്ധതിക്ക് 30 ലക്ഷമാണ് വക കൊള്ളിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ തരിശ് കിടക്കുന്ന കൃഷിയിടങ്ങള്‍ പാടശേഖര സമിതികളുടെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൃഷിക്ക് ഉപയുക്തമാക്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജല സുരക്ഷ ലക്ഷ്യമിട്ട് തോടുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലശ്രോതസുകളുടെ പുനരുദ്ധാരണത്തിനും 10 ലക്ഷം ചെലവഴിക്കും.ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷ് അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."