HOME
DETAILS

മഴക്കാല മുന്‍കരുതലിന് തയ്യാറെടുപ്പുമായി ജില്ലാ വികസന സമിതി

  
backup
May 27 2018 | 02:05 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%af

 


കൊല്ലം: മഴക്കാലവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും കെടുതികള്‍ക്കുമെതിരേ മുന്‍കരുതലെടുക്കാന്‍ ജില്ലാ വികസന സമിതിയില്‍ തീരുമാനമായി. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന്, പനി വാര്‍ഡുകള്‍, ക്ലിനിക്കുകള്‍, തീവ്രരോഗ പരിചരണ സംവിധാനം, ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങിയവ സജ്ജീകരിക്കണം. സര്‍ക്കാരിന്റെ ചികിത്സാമാര്‍ഗരേഖ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരെയും പരിചയപ്പെടുത്തുകയും ആവശ്യമെങ്കില്‍ പരിശീലനം നല്‍കുകയും വേണം.
ശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി കൊതുകിന്റെ ഉറവിട നശീകരണവും ഉറപ്പാക്കണം. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ബോധവല്‍കരണ പരിപാടികള്‍ വ്യാപകമാക്കണം തുടങ്ങിയവയാണ് മഴക്കാല മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൊല്ലത്തെ സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കുകയാണ് ലക്ഷ്യമെന്ന് വികസന സമിതിയില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു.
മാലിന്യശേഖരണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമിതി നിര്‍ദേശം നല്‍കി.
വേനല്‍മഴ ശക്തമായ സാഹചര്യത്തില്‍ 68 ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും, കോര്‍പറേഷനിലും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ബഹുജന ക്യാംപയിന്‍ സംഘടിപ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
പുലമണ്‍തോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പി. അയിഷാപോറ്റി എം.എല്‍.എ സംതൃപ്തി പ്രകടപ്പിച്ചു. തോടിലെ മാലിന്യം നീക്കം ചെയ്യുക വഴി കൊതുക് പ്രജനം നിയന്ത്രിക്കാനാകും. നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. കൊട്ടാരക്കര പുലമണ്‍ തോടിന്റെ പുനരുദ്ധാരണത്തിന് ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ പ്രോജക്ട് റിപോര്‍ട്ട് ജില്ലാ കലക്ടര്‍ പി. അയിഷാ പോറ്റി എം.എല്‍.എക്ക് നല്‍കി.
പാഠപുസ്തക വിതരണം പൂര്‍ത്തിയാകാറായ പശ്ചാത്തലത്തില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ നികത്തണമെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ മഴക്കാലത്ത് ഒട്ടേറെ പേര്‍ക്ക് പനി വന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളും നികത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ചിറ്റുമല ചിറയുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നല്‍കിയത്. അതുപോലെ കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ശാസ്താംകോട്ടയില്‍ നിന്ന് മുടക്കമില്ലാതെ കുടിവെള്ള വിതരണം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ ക്യാംപയിനായ വിമുക്തിയുടെ പ്രവര്‍ത്തനവും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വസ്തുക്കളുടെ വിപണനത്തിനെതിരായ ബോധവത്ക്കരണവും താഴേത്തട്ടിലെത്തിക്കാന്‍ ജനകീയ ഇടപെടല്‍ സാധ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി വ്യക്തമാക്കി.
ചിറ്റുമല ചിറയുടെ നിര്‍മാണപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ജലസേചനറവന്യൂ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും സംയുക്തയോഗം ജൂണ്‍ 14ന് ചേരാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
സ്‌കൂള്‍ കെട്ടിടങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും ഫിറ്റ്‌നസ് അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഉറപ്പുവരുത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
സബ് കലക്ടര്‍ എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. ഷാജി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago