HOME
DETAILS
MAL
ജനഹിതം അറിയാത്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു: ബിന്ദുകൃഷ്ണ
backup
May 27 2018 | 02:05 AM
കൊല്ലം: ഏകാധിപതിയെപ്പോലെ കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഭാരതീയന്റെ നേരെ ക്രൂരമായ ജനവിരുദ്ധ സമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നരേന്ദ്രമോദി ജനഹിതം മറന്നു പോയെന്നും ഇത്തരം ഏകാധിപതികളുടെ ചരിത്രത്തിലെ സ്ഥാനം നരേന്ദ്രമോദി മറക്കരുതെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
മോദിയെയും പിണറായിയെയും ഫ്യൂവല്‍ ചലഞ്ച് ചെയ്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ധനവില വര്‍ധനവിനെതിരെ കൈവണ്ടിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസര്‍ അധ്യക്ഷനായി. നേതാക്കളായ ജി. പ്രതാപവര്‍മ്മ തമ്പാന്, ജമീല ഇബ്രാഹിം, എ. കെ ഹഫീസ്, കെ. സുരേഷ്ബാബു, എസ്. വിപിനചന്ദ്രന്‍, രമാരാജന്‍, പി. ജര്‍മിയാസ്, ശോഭ സുധീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."