ജെറിയുടെ മരണം വിദഗ്ദസമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കലക്ടര്‍
കളമശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന ജെറി മൈക്കിളിന്റെ മരണവും തുടര്‍ന്നുണ്ടായിട്ടുള്ള ആരോപണങ്ങളും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ തലത്തിലുള്ള വിദഗ്ദസമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കലക്ടര്‍ വൈ മുഹമ്മദ് സഫീറുള്ള പറഞ്ഞു.
എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ സംഘടനകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിയ കലക്ടര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചര്‍ച്ചയില്‍ കളമശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസി പീറ്റര്‍ എത്തെല പഞ്ചായത്ത് പ്രസിസണ്ട് സാജിത അബ്ബാസ്, നഗരസഭ കൗണ്‍സിലര്‍ വി എസ് അബുബക്കര്‍ ,ഡി സി സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ഹെന്നി ബേബി, മുജീബ് റഹ്മാന്‍, അഡീഷണല്‍ ഡി എം ഒ ഡോ ജയശീ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."