ചെറുകിട വ്യവസായ സൊസൈറ്റി മന്ദിരം ഉദ്ഘാടനം ഇന്ന്
തൊടുപുഴ: ഇടുക്കി ചെറുകിട വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റി ന്യൂമാന്‍ കോളജിനു സമീപം നിര്‍മിച്ചിട്ടുള്ള പുതിയ ഹെഡ് ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് 5.30നു നടക്കും. മന്ത്രി എം.എം.മണി പുതിയ മന്ദിരത്തിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാങ്ക് ഓഫിസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.ചടങ്ങില്‍ പി.ജെ.ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇ.എസ്.ബിജിമോള്‍ എം.എല്‍.എയും പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ജി.ആര്.ഗോകുലും ഡയറി ഫാം ബ്രാന്‍ഡ് ലോഞ്ചിങ് ജില്ലാ ബാങ്ക് പ്രസിഡന്റ് ഇ.എം.ആഗസ്തിയും കഫറ്റീരിയ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സഫിയ ജബ്ബാറും നിര്‍വഹിക്കും.
നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം സഹകരണ സംഘം ജോ. റജിസ്ട്രാര്‍ മേഴ്സി കുര്യനും നിക്ഷേപ സമാഹരണ ഉദ്ഘാടനം ജോ. ഡയറക്ടര്‍ കെ.എ.ഹമീദും വായ്പാ വിതരണം അസി. റജിസ്ട്രാര്‍ ജി.പുരുഷോത്തമനും ഐസിയു ആംബുലന്‍സ് സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ഡോ. ജോസഫ് സ്റ്റീഫന്‍ ചാഴികാട്ടും നിര്‍വഹിക്കും. ഹെഡ് ഓഫിസിനോടനുബന്ധിച്ചു മെഡിക്കല്‍ ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ് സര്‍വീസ് എന്നിവയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."