ബി.ജെ.പിയെ ചെറുക്കാന്‍ കൂട്ടായ്മ വേണം: കാനം
ആലപ്പുഴ: ബി.ജെ.പിയെ ചെറുക്കാന്‍ രാജ്യത്ത് മതനിരപേക്ഷ കക്ഷികളുടെ വിശാലമായ കൂട്ടായ്മ ഉണ്ടാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇത് പെട്ടെന്ന് രൂപീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ വര്‍ഗീയ ശക്തികള്‍ നാടിനെ കീഴ്‌പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.വി തോമസിന്റെ നാല്‍പ്പതാം ചരമവാര്‍ഷികാചരണങ്ങളുടെ സമാപന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പലയിടങ്ങളിലും ബി.ജെ.പി വികാരം ശക്തമായി അലയടിക്കുന്നുണ്ട്.
എന്നാല്‍ ഇതിനെ ഏകോപിപ്പിക്കുവാന്‍ മറ്റ് ജനധാപത്യ കക്ഷികള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡി തരംഗം ഉണ്ടായെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.
അഞ്ച് സംസ്ഥാനങ്ങളിലും ഭരണകക്ഷികള്‍ക്ക് എതിരായിട്ടാണ് ജനം വിധിയെഴുതിയത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പാര്‍ലമെന്റ് സീറ്റില്‍ ലഭിച്ചതിനേക്കാള്‍ ബി.ജെ.പിയ്ക്ക് വോട്ട് കുറഞ്ഞതും ശ്രദ്ധേയമാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഒരുമിപ്പിക്കാന്‍ കഴിയാതെ പോയതാണ് ഉത്തര്‍പ്രദേശില്‍ മതേതര കക്ഷികള്‍ക്ക് തിരിച്ചടിയുണ്ടാകാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണാധികാരിയെന്ന നിലയില്‍ കേരളം മാതൃകയാക്കേണ്ട നേതാവാണ് ടി.വി തോമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാനും ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രിയുമായ പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."