നെല്‍ക്കൃഷി കരിഞ്ഞുണങ്ങി; കണ്ണീരോടെ കര്‍ഷകര്‍
ഹരിപ്പാട്: വരള്‍ച്ചയും ഓരും മൂലം നൂറോളം കര്‍ഷകരുടെ അധ്വാനവും പ്രതീക്ഷയും പതിരായി. കരുവാറ്റ ചാലുങ്കല്‍ പാടശേഖരത്തിലെ കൃഷിയാണ് പൂര്‍ണമായും കരിഞ്ഞുണങ്ങിയത്. കരിനില മേഖലയായ ഇവിടെ മുടക്കു മുതലിന്റെ ചെറിയൊരംശം പോലും ലഭിക്കുകയില്ലെന്നുറപ്പായതോടെ ആകെ അങ്കലാപ്പിലാണ് ഇവിടുത്തെ കര്‍ഷകര്‍.
കുട്ടനാടന്‍ പാടശേഖരങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും ഏക്കറിന് 2025 ക്വിന്റല്‍ നെല്ല് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്താണ് വരള്‍ച്ചയും ഉപ്പുവെള്ളവും വില്ലനായത്.
ഏക്കറിന് 25000 രുപയോളം ചിലവാക്കിയാണ് ഓരോ കര്‍ഷകനും കൃഷിയിറക്കിയത്. കരുവാറ്റ കൃഷി ഓഫിസര്‍ ഗംഗാദേവി പാടശേഖരം സന്ദര്‍ശിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്കി. കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് കെ.കെ മംഗളന്‍, സെക്രട്ടറി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."