ബ്ലയിഡ് മാഫിയ വീട്ടമ്മയെ പൂട്ടിയിട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
നെയ്യാറ്റിന്‍കര: മാരായമുട്ടം പൊലിസ് സ്റ്റേഷന് പരിധിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടമ്മയെ അയല്‍വാസിയായ ബ്ലായിഡ് മാഫിയ പൂട്ടിയിട്ട കേസില്‍ ഒരാള്‍ കൂടി പൊലിസ് പിടിയിലായി. കൊല്ലയില്‍ വില്ലേജില്‍ നടൂര്‍ക്കൊല്ല കുരിശടിമുക്ക് മണലിക്കോണം മണി ഭവനില്‍ മണിയുടെ മകന് അനു (28) അണ് പിടിയിലായത്.
പലിശയ്ക്ക് വാങ്ങിയ പണത്തിന്റെ ബാക്കി രൂപ കൊടുക്കാനുണ്ടന്ന് പറഞ്ഞ് കൊല്ലയില്‍ വില്ലേജില്‍ നടൂര്‍ക്കൊല്ല എയ്തുകൊണ്ടാന്‍കാണി ബദേല്‍ ഹൗസില്‍ നേശമ്മയുടെ മകള്‍ ബിന്ദുവിനെ (39) ആണ് അയല്‍വാസിയായ യശോദയുടെ വീട്ടില്‍ സംഘം ചേര്‍ന്ന് ആറ് മണിയ്ക്കൂറോളം പൂട്ടിയിട്ടത്. വിവരമറിഞ്ഞെത്തിയ മാരായമുട്ടം പൊലിസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിന്ദുവിന്റെ ഭര്‍ത്താവ് പരേതനായ ശിംഷോണ്‍ യശോദയുടെ പക്കല്‍ നിന്ന് മുപ്പതിനായിരും രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍ മുതലും പലിശയും ചേര്‍ത്ത് ബിന്ദു അറുപതിനായിരം രൂപ നല്‍കിയാതായി പറയുന്നു.
ഇനിയും രൂപ നല്‍കാനുണ്ടെന്നും യശോദയു ടെ വീട്ടില്‍ വച്ച് സംസാരിക്കാം എന്നു പറഞ്ഞ് ബിന്ദുവിനെ വിളിച്ചു വരുത്തി യശോദയും കൂട്ടരും പൂട്ടിയിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."