HOME
DETAILS

സുരക്ഷയില്ലാതെ ഐ.ടി നഗരം വനിതാ ടെക്കികള്‍ ഭീതിയില്‍

  
backup
May 27 2018 | 02:05 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82

 

സ്വന്തം ലേഖകന്‍


കഠിനംകുളം: ഐ.ടി നഗരമായ കഴക്കൂട്ടത്ത് വനിത ടെക്കികള്‍ക്ക് നേരേ രാത്രികാലങ്ങളില്‍ നടക്കുന്ന നേരെയുള്ള അക്രമങ്ങള്‍ പെരുകുന്നു. രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞിറങ്ങുന്ന സ്ത്രീകള്‍ക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യങ്ങള്‍ ഉണ്ടാകുന്നത്. ഈ മാസം മൂന്നിലധികം ആക്രമണങ്ങളാണ് സ്ത്രീക്കള്‍ക്ക് നേരേ നടന്നത്.
ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകള്‍ അപമാനം ഭയന്ന് പരാതി നല്‍കാത്തതാണ് സാമൂഹ്യ വിരുദ്ധര്‍ പെരുകാന്‍ കാരണം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു ടെക്‌നോപാര്‍ക്കില്‍ നിന്ന് സര്‍വിസ് റോഡു വഴി കഴക്കൂട്ടത്തെയ്ക്ക് നടന്നു പോകുന്നതിനിടെ സ്‌കൂട്ടറില്‍ എത്തിയ അജ്ഞാതനായ യുവാവ് ഇരുട്ടിന്റെ മറവില്‍ യുവതിയെ കടന്നു പിടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് സമീപത്തെ കടയിലുള്ളവര്‍ ഓടിഎത്തിയപ്പോഴേയ്ക്കും യുവാവ് കടന്നിരുന്നു. തുടര്‍ന്നു വീട്ടിലെത്തി യുവതി ഭര്‍ത്താവിനെ വിവരം അറിയിക്കുകയും തുടര്‍ന്നു കഴക്കൂട്ടം പൊലിസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം കഴക്കൂട്ടം റെയില്‍വെ സ്റ്റേഷന് സമീപത്ത് വനിതാ ടെക്കികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ രണ്ടാമത്തെ നിലയില്‍ അതിക്രമിച്ചു കയറി തുറന്നുകിടന്ന ജനാലയിലൂടെ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച ഓട്ടോ ഡ്രൈവറെ കഴക്കൂടം പൊലിസ് പിടികൂടിയിരുന്നു.
വ്യാഴാഴ്ച പുല്ലാട്ടുക്കര ക്ഷേത്രത്തിന് സമീപം നെഹ്‌റു ജങ്ഷന്‍ സ്വദേശിനിയായ സ്‌കൂട്ടറില്‍ പോകുകയായിരുന്ന 19കാരിയെ ആഡംബര ബൈക്കിലെത്തിയ യുവാക്കള്‍ തടഞ്ഞു നിര്‍ത്തി കടന്നു പിടിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്നു പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.
രാത്രികാലങ്ങളില്‍ ബൈപാസ് റോഡില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാണ്. ടെക്‌നോപാര്‍ക്കിലെ ഇതര സംസ്ഥാന ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ കൂടുതലായി നടക്കുന്നത്. കഴക്കൂട്ടവും പരിസര പ്രദേശങ്ങളില്‍ വനിതാ ജീവനക്കാര്‍ താമസിക്കുന്ന വീടുകള്‍ക്ക് നേരെയും ഹോസ്റ്റലുകള്‍ക്ക് നേരെയും രാത്രികാലങ്ങളില്‍ ആക്രമണങ്ങള്‍ പതിവാണ്.
അമ്പലത്തിന്‍ക്കര, മുള്ളുവിള, ആറ്റിന്‍ക്കുഴി പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ പതിവാകുന്നത്. രാത്രികാലങ്ങളില്‍ റോഡില്‍ നിന്ന് സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനവും മുറികളിലേയ്ക്ക് അശ്ലീല പുസ്തകങ്ങള്‍ വലിച്ചെറിയുന്നതും പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ നൂറിലേറെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും പരാതിയില്ലെന്ന കാരണത്താല്‍ പൊലിസും ഇതിനെ കുറിച്ചു അന്വേഷിക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. പൊലിസിന്റെ ഇത്തരം സാഹചര്യം സാമൂഹ്യ വിരുദ്ധര്‍ വര്‍ധിക്കുന്നതിനും കാരണമാകും.
പിങ്ക്‌പൊലിസ് രാത്രികാലങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും അക്രമങ്ങള്‍ തടയുന്ന രീതിയിലുള്ള പല പ്രദമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. ടെക്‌നോപാര്‍ക്ക് വനിതാ ജീവനക്കാര്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ക്ക് നേരെയും വാടക വീടുകള്‍ക്ക് നേരെ യും സാമൂഹ്യ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മുടങ്ങി കിടന്ന ഹോസ്റ്റലുകളില്‍ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
കഴക്കൂട്ടം മേഖലയില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി കഴിഞ്ഞ വര്‍ഷമാണ് വനിതാ ജീവനക്കാര്‍ താമസിക്കുന്ന വീടുകളിലും ഹോസ്റ്റലുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നു പൊലിസ് നിര്‍ദ്ദേശം നല്‍കിയെങ്കിലും കുറച്ചു ഭാഗങ്ങളില്‍ കാമറ സ്ഥാപിക്കുകയും പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു.
സ്ത്രീകള്‍ക്ക് എതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കഴക്കൂട്ടം പൊലിസ് പറയുന്നുണ്ടെങ്കിലും ഇത് വരെ പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
ടെക്‌നോപാര്‍ക്കിലെ വനിതാ ജീവനക്കാര്‍ ജോലി കഴിഞ്ഞു വരുന്ന സര്‍വിസ് റോഡില്‍ പല ഭാഗങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല. കത്തുന്ന എല്‍.ഇ.ടി ലൈറ്റുകളിലും മതിയായ വെളിച്ചം പല ഭാഗങ്ങളിലുമില്ല. ഇത്തരം ഭാഗങ്ങളില്‍ വച്ചാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago