മിനി റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തി
കണ്ണൂര്‍: സര്‍വകലശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെയും കണ്ണൂര്‍ ഗവ. ഐ.ടി.ഐ പ്ലെയ്‌സ്‌മെന്റ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ തോട്ടട ഗവ. ഐ.ടി.ഐയില്‍ എല്‍ ആന്‍ഡ് ടി കമ്പനിക്കായി മിനി റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തന പരിപാടികളില്‍ അഭ്യസ്ത വിദ്യരായവരും തൊഴില്‍ പരിശീലനം നേടിയിറങ്ങുന്നതുമായവര്‍ക്കുമായി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐ.ടി.ഐ പോലുള്ള സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഇത്തരം തൊഴില്‍മേളകള്‍ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ.പി അജിത അധ്യക്ഷയായി. 570ഓളം ഉദ്യോഗാര്‍ഥികള്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ എം.എ ബാലകൃഷ്ണന്‍,
പി.ടി.എ പ്രസിഡന്റ് കെ സോമന്‍, വി.സി സുമിത്രന്‍, ഡോ. ജോസഫ് ബെനവന്‍, പി ചന്ദ്രന്‍, ജസ്റ്റിന്‍ റാം, കെ സ്‌നേഹലത, പി.എം ഈശ്വരന്‍, കെ പ്രസന്ന സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."