ദലിതരെ മുഖ്യധാരയില്‍ നിന്നകറ്റാന്‍ സംഘ്പരിവാര്‍ രഹസ്യ അജന്‍ഡ
കണ്ണൂര്‍: ദലിത് ജനവിഭാഗത്തെ സാമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പിറകോട്ടടിപ്പിക്കാനും സവര്‍ണ മേധാവിത്വം പുന:സൃഷ്ടിക്കാനും രഹസ്യ അജന്‍ഡയുമായി സംഘ്പരിവാര്‍ കടന്നുവരുന്നത് ദലിത് സമൂഹം ജാഗ്രതയോടെ കാണണമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കാട്ടാമ്പള്ളി സമരത്തിന്റെ അറുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ദലിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ ശക്തികളെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനു പി
ന്നില്‍ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് അജിത്ത് മാട്ടൂല്‍ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, ഡി.സി.സി സെക്രട്ടറിമാരായ കെ ബാലകൃഷ്ണന്‍, കൂക്കിരി രാജേഷ്, കാട്ടാമ്പള്ളി രാമചന്ദ്രന്‍, കെ ദാമോദരന്‍, കെ വിജയന്‍, പി ചന്ദ്രന്‍, എം.വി മനോഹരന്‍, ബിന്ദു കല്ലടത്തോട്, ബേബി രാജേഷ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."