തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു
ചെന്നൈ: തൂത്തുക്കുടിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. 144 പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദേശം നല്കി. മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സമരത്തിനു നേരെയുണ്ടായ വെടിവയ്പ്പില്‍ 13 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ നടത്തിയ മാര്‍ച്ചാണ് ഏറ്റുമുട്ടലിലും വെടിവയ്പ്പിലും കലാശിച്ചത്. ഇരുപതിനായിരത്തിലേറെപ്പേരാണ് സമരരംഗത്തുണ്ടായിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."