HOME
DETAILS

കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

  
backup
March 26 2017 | 21:03 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae-3


പൊന്നാനി: കഞ്ചാവ് മൊത്തവിതരണക്കാരന്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കുത്തേറ്റ യുവാവ് ഗുരുതര പരുക്കോടെ ചികിത്സയില്‍. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന പൊന്നാനി ഹിളര്‍പള്ളി സ്വദേശി ഷമീറാണ് യുവാവിനെ കത്തികൊണ്ടു കുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഹിളര്‍പള്ളി സ്വദേശിയായ ഉണ്ണിത്തായാല്‍ ലത്വീഫ് കടയടച്ച് വീട്ടില്‍ പോകുന്ന സമയത്തു പൊന്നാനി എം.ഇ.എസ് കോളജിനു പിന്‍വശത്തുവച്ചു കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഷമീറിനോട് വഴിമാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കഞ്ചാവ് ലഹരിയിലായിരുന്ന ഇയാള്‍ കത്തികൊണ്ടു കുത്തിയത്.
ശരീരത്തിന്റെ പിന്‍ഭാഗത്തു കുത്തിയതിനെ തുടര്‍ന്ന് ആഴത്തിലുള്ള മുറിവുണ്ടായി. തുടര്‍ന്ന് ഇയാള്‍ പിന്നീട് കഴുത്തിലും മുഖത്തും കുത്താന്‍ ശ്രമിച്ചെങ്കിലും ലത്വീഫ് തടയുകയായിരുന്നു. രക്തംവാര്‍ന്നു ബോധരഹിതനായ ലത്വീഫിനെ ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ലത്വീഫ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago