HOME
DETAILS

കൊല്ലത്തെ ഡ്രീംസിറ്റിയാക്കി മാറ്റാമെന്ന കണ്ടെത്തലുമായി എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍

  
backup
March 26 2017 | 22:03 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be


കൊട്ടിയം: ആശ്രാമം മൈതാനം കേന്ദ്രമാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാല്‍ കൊല്ലത്തെ ഡ്രീം സിറ്റിയാക്കി മാറ്റാമെന്ന കണ്ടെത്തലുമായി എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍. വടക്കേവിള യൂനുസ് കോളജ് ഓഫ് എന്‍ജിനിയറിങിലെ അവസാന വര്‍ഷ സിവില്‍ വിഭാഗം വിദ്യാര്‍ത്ഥികളാണ് പുതിയ  പ്രോജക്റ്റുമായി രംഗത്തെത്തിയിട്ടുള്ളത്. നവകേരളാ മിഷന്റെ ഭാഗമായി മേയര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത യൂനുസ് കോളജിലെ വിദ്വാര്‍ ത്തി സോഹെബ് നജാദിന്റെ നേതൃത്വത്തിലാണ് ഈ പ്രോജക്റ്റ് തയാറാക്കിയിട്ടുള്ളത്.
നഗരസൗന്ദര്യവല്‍ക്കരണം, മാലിന്യ സംസ്‌കരണം, വ്യവസായ മേഖല, കുടിവെള്ളം, വൈദ്യുതി ഉല്‍പ്പാദനം, പരിസ്ഥിതി സംരക്ഷണം, ഗതാഗത പരിഷ്‌കരണം, സാമൂഹ്യക്ഷേമം എന്നിവ  ഉള്‍പ്പെടുത്തിയുള്ള പ്രോജക്റ്റാണ് തയാറാക്കിയത്. 72 ഏക്കറുള്ള ആശ്രാമം മൈതാനത്ത് ഒരു മൊബിലിറ്റി ഹബ്ബ്, കൊല്ലം ട്രേഡ് സെന്റര്‍, വാട്ടര്‍ ട്രീറ്റ്‌മെമെന്റ് പ്ലാന്റ്, സ്‌റ്റേഡിയം, ഇലക്ടിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്‌റ്റേഷന്‍, സോളാര്‍ പവര്‍ ജനറേറ്റിങ് സ്‌റ്റേഷന്‍, സൗജന്യ വൈ.ഫൈ, റിമോട്ട് സ്‌റ്റേഷന്‍ വഴിയുള്ള ട്രാഫിക് കണ്‍ട്രോള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. ഇത് നടപ്പിലാക്കാന്‍ കോര്‍പ്പറേഷന്‍ തയാറായാല്‍ കൊല്ലത്തെ ഒരു മാതൃകാ നഗരമാക്കി മാറ്റാനാകുമെന്നും വ്യവസായികളേയും വ്യാപാരികളേയും കൊല്ലത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.
സൊഹാബ് നജാദ്, മറിയം ഫര്‍ഹാന, അഫ്‌സാ നാസിയാദ്, ഷിഫ, അനന്തപത്മനാഭന്‍ എന്നീ വിദ്യാര്‍ഥികളാണ് പ്രോജക്റ്റ് തയാറാക്കിയത്. അഷ്ടമുടി കായലില്‍ നിന്നുള്ള വെള്ളംശുദ്ധീകരിച്ച് നാലു ടാങ്കുകളിലാക്കി കച്ചവടം, ആശുപത്രി, കുടിവെള്ളം എന്നിവയ്ക്കായി വിതരണം ചെയ്യുവാനും, ഡാമുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു സോളാര്‍ പവ്വര്‍ ജനറേറ്റിംഗ് സ്‌റ്റേഷനും കായിക മേഖലക്കായി ഒരു സിന്തറ്റിക് ഗ്രൗണ്ടും സാറ്റലൈറ്റ് സിഗ്‌നലുകളും സെന്‍സറുകളും ഉപയോഗിച്ചുള്ള ഗതാഗത നിയന്ത്രണവും ഈ പ്രോജക്റ്റിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago