അന്താരാഷ്ട്ര വാര്‍ത്താ ചിത്രമേളയ്ക്ക് മാറ്റുകൂട്ടാന്‍ താളമഹോത്സവം
കൊല്ലം: കേരളാ മീഡിയാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ 30 വരെ കൊല്ലത്ത് നടത്തുന്ന രാജ്യാന്തര വാര്‍ത്താചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി താളമഹോത്സവം സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ ആര്‍.എസ് ബാബു അറിയിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തില്‍ ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി അരങ്ങേറുക. രാജ്യാന്തര വാര്‍ത്താ ചിത്രമേളയുടെ ഉദ്ഘാടനദിനമായ നാളെ വൈകിട്ട് അഞ്ചിന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ താളമഹോത്സവം ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടന്‍മാരാരും 51 കലാകാരന്മാരും അണിനിരക്കുന്ന പഞ്ചാരിമേളത്തോടെയാണ് പരിപാടി ആരംഭിക്കുക.
29ന് വൈകിട്ട് ബാലകൃഷ്ണകമ്മത്തും സംഘവും അവതരിപ്പിക്കുന്ന കാമാമൃതം ഫ്യൂഷനില്‍ തവില്‍, മൃദംഗം, മദ്ദളം, തബല, ഘടം, വയലിന്‍, മുഖര്‍ ശംഖ്, ഓടക്കുഴല്‍ എന്നീ വാദ്യങ്ങള്‍ സമന്വയിക്കും. 30ന് വൈകുന്നേരം കലാമണ്ഡലം ഈശ്വരനുണ്ണിയും സംഘവും അവതരിപ്പിക്കുന്ന മിഴാവ് മേളവും ഉണ്ടായിരിക്കും.
ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യാന്തര വാര്‍ത്താചിത്രമേള സംഘടിപ്പിക്കുന്നത്. കേരളാ മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ദേശീയ മാധ്യമ സെമിനാര്‍ ഇന്നു രാവിലെ 10.30ന് പ്രശസ്ത ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്‌നി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."