HOME
DETAILS

സമ്പൂര്‍ണ വൈദ്യുതീകരണത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: എം.എം മണി

  
backup
March 26 2017 | 22:03 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4-6


നെടുമങ്ങാട്: സമ്പൂര്‍ണ വൈദ്യുതീകരണം എന്ന മഹത്തായ നേട്ടം നടപ്പാക്കുന്നതിലൂടെ കേരളം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയതായി വൈദ്യത വകുപ്പുമന്ത്രി എം.എം മണി പറഞ്ഞു. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഇല്ലാത്ത വീടുകളില്‍ വൈദ്യുതി എത്തിക്കുക എന്ന എല്‍.ഡി.എഫ് വാഗ്ദാനം നടിപ്പിലാക്കാന്‍ കഴിഞ്ഞത് കെ.എസ്.ഇ.ബി ജീവനക്കാരുടെ അക്ഷീണ പരിശ്രമം കൊണ്ടാണെന്നു മന്ത്രി പറഞ്ഞു. ഈ നേട്ടം കൈവരിച്ചതില്‍ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു .
സി ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതി നടപ്പിലാക്കിയതിലൂടെ നെടുമങ്ങാട് മണ്ഡലത്തിലെ 1200 പാവപ്പെട്ട  കുടുംബങ്ങളുടെ വീടുകളില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു. ഇതിനു ചിലവായ ഒരു കോടി രണ്ടു ലക്ഷംരൂപയില്‍ സി ദിവാകരന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 26 ലക്ഷം രൂപ വിനിയോഗിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സി.എസ് ശശാങ്കന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, അഡ്വ ആര്‍ ജയദേവന്‍ , പാട്ടത്തില്‍ ഷെരിഫ്, പൂവത്തൂര്‍ ജയന്‍, പഞ്ചായത്തു പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍ പങ്കെടുത്തു.
നെടുമങ്ങാട് നഗരസഭയിലെ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി ബള്‍ബ് ആക്കി മാറ്റുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  12 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  20 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  28 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  6 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  6 hours ago