കേന്ദ്ര മന്ത്രിസഭാ പുനസംഘടന; മന്ത്രിമാരുടെ പ്രകടനം വിലയിരുത്തും
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ഇന്ന് ചേരുന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തും. മന്ത്രിമാര്‍ അവരുടെ റിപ്പോര്ട്ട്കാര്ഡുമായാണ് യോഗത്തിനെത്തുക. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ പുനസംഘടനയുണ്ടാവുക.
രണ്ടു വര്‍ഷമായി നടത്തിവന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടാണ് മന്ത്രിമാര്‍ നല്‍കേണ്ടത്. പുനസംഘടനയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ മുന്നില്‍ കണ്ടുകൊണ്ടും കൂടിയാണ് അഴിച്ചുപണി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിനു മുന്‍പ് പുനസംഘടന നടത്താനുള്ള നീക്കവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."