പഞ്ചായത്ത് ഓഫീസ് സെര്വെര് റൂമില്‍ തീപിടുത്തം
നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് ഓഫിസിലെ സെര്‍വര്‍ റൂമില്‍ യുപിഎസിനു തീപിടിച്ചു. ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി.
പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വിവിധ ആവശ്യങ്ങള്‍ക്കായെത്തിയവരും പത്തിലധികം ജീവനക്കാരും ഓഫീസില്‍ ഉണ്ടായിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഓഫീസ് ക്ലര്‍ക്ക് യു. ശ്രീകുമാര്‍ സെര്‍വര്‍ റൂമിലെത്തി ഇവിടെ സ്ഥാപിച്ചിരുന്ന ഫയര്‍ എക്സിറ്റിംഗൂഷര് ഉപയോഗിച്ച് തീയണച്ചു. ഓഫീസ് സെര്‍വര്‍ റൂമിലെ വയറുകളടക്കം കത്തിക്കരിഞ്ഞതോടെ ജീവനക്കാര്‍ പരിഭ്രാന്തിയിലായി. ശ്രീകുമാറിന്റെ ഇടപെടലാണ് അപകടം ഒഴിവായതിനു കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അപകടം നടന്നയുടന്‍തന്നെ ഓഫീസിലെ ജീവനക്കാര്‍ കെട്ടിടത്തിലേക്കുള്ള വൈദ്യൂതി ബന്ധവും വിച്ഛേദിച്ചതിനാല്‍ അപകടത്തിന്റെ ആഘാതം കുറഞ്ഞു. യുപിഎസ് റൂമിലെ വയറുകള്‍ കത്തി കരിഞ്ഞതോടെ പഞ്ചായത്ത് ഓഫിസിലും പരിസരത്തും പുക നിറഞ്ഞു.
പഞ്ചായത്ത് ജീവനക്കാര്‍ മണിക്കുറുകള്‍ പരിശ്രമിച്ചാണ് ഓഫിസിനുള്ളില്‍ കെട്ടിനിന്ന പുക നീക്കിയത്. ഇതിനിടെ നെടുങ്കണ്ടം ഫയര്‍ഫോഴ്സും പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."