മഴക്കാല മുന്നൊരുക്കം കൂടുതല്‍ കുറ്റമറ്റതാക്കണം: ജില്ലാ കലക്ടര്‍
പൈനാവ്: മഴക്കാലം സംബന്ധിച്ച് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതൊന്നുമില്ലെന്നും പൂര്‍ത്തിയാക്കിയ മഴക്കാല മുന്നൊരുക്കങ്ങള്‍ വീണ്ടും വിശകലനം ചെയ്ത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ വിവിധ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു.
ജില്ലാവികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലം മുന്നില്‍ കണ്ട് കൃത്യമായ ആസൂത്രണത്തോടെ ഓരോ വകുപ്പും നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാര്‍-പൂപ്പാറ റോഡ് നിര്‍മാണം തുടര്‍ച്ചയായി അനാവശ്യമായി മുടങ്ങുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായിരിക്കുയാണ് എന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി ആവശ്യപ്പെട്ടു. ഈ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കൃത്യമായ ഗവണ്‍മെന്റ് ഉത്തരവ് ഉണ്ടായിരിക്കെ അത് ലംഘിച്ച് നിര്‍മാണം തടയുന്ന പ്രവണത അംഗീകരിക്കാനിവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."