HOME
DETAILS

പറമ്പിക്കുളം ആളിയാര്‍ ജലകരാര്‍: അടിയന്തിര നടപടി വേണമെന്ന് ജില്ലാ വികസന സമിതി

  
backup
May 27 2018 | 07:05 AM

%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c-3

 


പാലക്കാട്: പറമ്പിക്കുളം -ആളിയാര്‍ ജലകരാര്‍ പ്രകാരം മെയ് 15 മുതല്‍ സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട ജലം വിട്ടുകിട്ടാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അവതരിപ്പിച്ച പ്രമേയം കെ.ബാബു എം.എല്‍.എ പിന്താങ്ങി. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി ബോര്‍ഡംഗങ്ങളുടെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സംയുക്ത ജലക്രമീകരണ വകുപ്പ് ജോയിന്റ് കോഡിനേറ്റര്‍ പി. സുധീര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നത്. ശിരുവാണി ഡാമിലെ ഡെഡ് സ്‌റ്റോറേജിലും താഴെ ജല നിരപ്പ് താഴാതിരിക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ അധികാരപരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള പൈപ്പ് അടക്കാനുളള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് കൃഷ്ണന്‍ കുട്ടി എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രധാനമന്ത്രി കിസാന്‍ സിന്‍ചായി യോജന പദ്ധതി പ്രകാരം ജില്ലയിലെ കാര്‍ഷിക സംബന്ധമായതും കര്‍ഷകരുടേയും ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുളള പ്രൊപ്പോസല്‍ ഉടന്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പിക്കണമെന്നും അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. കൊല്ലങ്കോട്-നെന്മാറ ഭാഗത്തെ വന്യജീവി ആക്രമണം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.ബാബു എം.എല്‍.എ ബന്ധപ്പെട്ട ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കി.
ഇത്തരം ആക്രമങ്ങളെ നേരിടാന്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കണമെന്ന ജനപ്രതിനിധികളുടെ അഭിപ്രായത്തോട് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതില്‍ പരമിതികളുണ്ടെന്നും അതിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണമെന്നും നെന്മാറ ഡി.എഫ്.ഒ മറുപടി നല്‍കി. പൊലിസ് സംരക്ഷണത്തോടെ റബ്ബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വന്യജീവി ആക്രമണം തടയണമെന്ന്് ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു.
പാലക്കാട് ഐ.ഐ.ടിക്കുളള സ്ഥലമായി ഏറ്റെടുക്കുന്ന 44.81 ഏക്കര്‍ വനഭൂമിക്കു പകരം നല്‍കാന്‍ അട്ടപ്പാടിയില്‍ കണ്ടെത്തിയിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടര്‍ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. അട്ടപ്പാടി ബദല്‍ റോഡ് നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യോഗത്തില്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ എം.എല്‍.എ മാരായ കെ.കൃഷ്ണന്‍ക്കുട്ടി, കെ.ഡി പ്രസേനന്‍, കെ.ബാബു, എന്‍.ഷംസുദ്ദീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ സലാം മാസ്റ്റര്‍ , ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.സുരേഷ് കുമാര്‍, സര്‍വെ ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago