HOME
DETAILS
MAL
സബ് ജയിലില്‍ തടവുകാര്‍ക്ക് എയ്ഡ്സ് ബോധവല്‍ക്കരണം സംഘടിപ്പിച്ചു
backup
May 27 2018 | 07:05 AM
ചാവക്കാട്: സംസാഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ്ഫ( ഐ.സി.റ്റി.സി) എച്ച്.ഐ.വി. കൗണ്‍സിലിങ് ആന്‍ഡ് ടെസ്റ്റിങ് കേന്ദ്രം സബ് ജയിലിലെ അന്തേവാസികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും, എച്ച്.ഐ.വി. പരിശോധനയും സംഘടിപ്പിച്ചു.ചാവക്കാട് ജയില്‍ സൂപ്രണ്ട് എം.വി തോമസ് ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
ചാവക്കാട് ഐ.സി.ടി. സി. കൗണ്‍സിലര്‍ പി.പി. ഫാന്‍സി ക്ലാസെടുത്തു. ഐ.സി.ടി.സി. ലാബ് ടെക്നീഷ്യന് ജൂഡിന് തോമസ്, കൗണ്‍സിലര്‍ വി.സി നിഖിത, ജയില്‍ ഉദ്യോഗസ്ഥരായ ഓഫിസര്‍മാരായ വി.വി സുരേഷ്. ടി.എന്‍ ജേഷ്കുമാര്, അസ്സി: പ്രിസണ്‍ ഓഫിസര്‍മാരായ ഗ്രിബിന് ജോര്‍ജ്ജ്. കെ, കെ. കെ. രാജേഷ്, വി.ടി രാമചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."