ആരോഗ്യത്തിന് ഭീഷണിയായി തമിഴ്‌നാട്ടില്‍ നിന്നുള്ള പനശര്‍ക്കര
ചാരുംമൂട്: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്ന് വ്യാപകമായി തെക്കന്‍ ജില്ലകളിലേക്ക് കൊണ്ടുവന്ന് വില്‍പന നടത്തുന്ന പന ശര്‍ക്കര ഗുണനിലവാരം കുറഞ്ഞതും രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതും.
വഴിയരികില്‍ വച്ചുള്ള ഗുണനിലവാരമില്ലാത്ത തമിഴ്‌നാട് ശര്‍ക്കര വന്‍തോതിലാണ് വിറ്റഴിയുന്നത്.കുറഞ്ഞ വിലക്ക് വില്‍ക്കപ്പെടുന്ന ഇതില്‍ അജിനാമോട്ടോ, സാക്കറിന്‍, ഡെല്‍സിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ വ്യാപകമായി ചേര്‍ക്കുന്നുണ്ടെന്നാണ് വിവരം.
കൃത്രിമ രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. പൂപ്പല്‍ വരാതിരിക്കാന്‍ ബെന്‍സോയിക് ആസിഡും കേടാകാതിരിക്കാന്‍ പൊട്ടാസ്യം സള്‍ഫേറ്റ്, സോഡിയം സള്‍ഫേറ്റ് എന്നിവയും ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നത്.
പഞ്ചസാരയുടെ 1000 ഇരട്ടി മധുരവും ഇത്തിരി ലഹരിയും കിട്ടുന്നതും ഇലക്ട്രോ പ്ലേറ്റിങിനായി ഉപയോഗിക്കുന്ന രാസവസ്തുവായ സൂപ്പര്‍ ഗ്ലോ സൂപ്പറും ഇതില്‍ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് മൂത്രാശയ രോഗംമുതല്‍ കാന്‍സര്‍ വരെയുള്ള രോഗത്തിന് കാരണമാകും. വിശ്വാസ്യതക്കുവേണ്ടി പന ഓലയില്‍ പൊതിഞ്ഞാണ് ഇവ കച്ചവടം ചെയ്യുന്നുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."