. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും പിഴയും
.
മഞ്ചേരി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയും. വേട്ടേക്കോട് പുല്ലഞ്ചേരി കുഴിയേങ്ങല്‍ മധു(36)വിനെയാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി സുധീര്‍ ശിക്ഷിച്ചത്. ബലാല്സംഘകുറ്റത്തിനു ഇരട്ട ജീവപര്യന്തവും കഠിന തടവും പതിനായിരം രൂപ പിഴയും. പിഴയടച്ചില്ലങ്കില്‍ ആറുമാസംകൂടി അധിക തടവ്. കുട്ടികള്കെതിരായ ലൈംഗീക അതിക്രമ കേസില്‍ ജീവപര്യന്തം കഠിന തടവും പതിനായിരം രൂപ പിഴ. പിഴയടച്ചില്ലങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്കുന്നതിനു സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. പാണ്ടിക്കാട് വെള്ളുവങ്ങാടുള്ള വാടകകെട്ടിടത്തില് വെച്ച് നിരന്തരം പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."