അപ്പവാണിഭ നേര്‍ച്ച ഏപ്രില്‍ മൂന്നിന് തുടങ്ങും
കോഴിക്കോട്: ഇടിയങ്ങര ശൈഖ് പള്ളിയിലെ 458-ാം അപ്പവാണിഭ നേര്‍ച്ച ഏപ്രില്‍ മൂന്ന് മുതല്‍ 13 വരെ നടക്കും. ശൈഖ് പള്ളി മഖാം മാനേജ്മെന്റ് കമ്മിറ്റി യോഗം ഉറൂസ് പരിപാടികള്‍ക്ക് അന്തിമരൂപം നല്കി. ഏപ്രില്‍ മൂന്നിന് വൈകിട്ട് 4ന് നടക്കുന്ന അജ്മീര്‍ ഖാജാ അനുസ്മരണം എസ്.കെ.ഐ.എം.വി.ബി പ്രസിഡന്റ്് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശുഐബ് ഹൈതമി വാരാമ്പറ്റ പ്രഭാഷണം നടത്തും. രാത്രി ദുആ മജ്ലിസിന് അബ്ദുല്‍ ഖാദിര്‍ ഖാസിമി മാണിയൂര്‍ നേതൃത്വം വഹിക്കും.
ഏപ്രില്‍ 4,5,7,8,9 തിയതികളില്‍ മതപ്രഭാഷണം നടക്കും. വ്യാഴാഴ്ച നാലിന് നടക്കുന്ന സ്വലാത്ത് വാര്‍ഷിക സംഗമം സമസ്ത സെക്രട്ടറി കൊയ്യോട് പി.പി ഉമര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുഹൈല്‍ ദാരിമി പള്ളിക്കര പ്രഭാഷണം നടത്തും. മഗ്രിബ് നിസ്കാരാനന്തരം സ്വലാത്ത് മജ്ലിസിന് സമസ്ത കേന്ദ്രമുശാവറ മെമ്പര്‍ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് നേതൃത്വം നല്‍കും.
ഏപ്രില്‍ 10ന് രാത്രി 9 ന് നടക്കുന്ന റാത്തീബിന് പി.എസ് ഹൈദ്രോസ് മുസ്ലിയാര് ഏലംകുളം (ചെറുവാളൂര്‍ ഉസ്താദ്) നേതൃത്വം വഹിക്കും. ഏപ്രില്‍ 11ന് രാവിലെ 9ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൊടി ഉയര്‍ത്തുന്നതോടെ നേര്ച്ചാപരിപാടികള്ക്ക് സമാരംഭം കുറിക്കും. തുടര്‍ന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേരുന്ന പണ്ഡിത സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ജാമിഅ ദാറുസ്സലാം പ്രിന്‍സിപ്പല്‍ മൗലാനാ മൂസക്കുട്ടി ഹസ്രത്ത് പ്രഭാഷണം നടത്തും. ഏപ്രില്‍ 12ന് സിയാറത്തും കൂട്ടപ്രാര്‍ഥനയും നടക്കും.
ഏപ്രില്‍ 13 രാവിലെ 11ന് ചേരുന്ന സമാപന ഖത്തം ദുആ മഹാസംഗമത്തിന് ജാമിഅ ദാറുസ്സലാം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത മുശാവറ അംഗങ്ങളായ മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, എം.എം മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ,എ.വി അബ്ദുറഹിമാന് മുസ്്ലിയാര്‍, മൊയ്തീന് കുട്ടി ഫൈസി വാക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."