മഞ്ചേരിയില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് സ്ഥലം കണ്ടെത്തും
മഞ്ചേരി: മഞ്ചേരിയിലെ വഴിയോര കച്ചവടക്കാര്‍ക്ക് സ്വതന്ത്രമായി കച്ചവടം നടത്തുന്നതിനു സ്ഥലം കണ്ടത്തുന്നത് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഇതിനായി വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, അഡ്വ.കെ ഫിറോസ്ബാബു, കൗണ്‍സിലര്‍മാരായ കെ.കെ ബിമുഹമ്മദാലി, അജ്മല്‍ സുഹീദ്, കൃഷ്ണദാസ് രാജ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ച് അംഗ സബ്കമ്മിറ്റിയെ നിയമിച്ചു. സ്വതന്ത്രമായി കച്ചവടം ചെയ്യുന്നതിനുള്ള ഇടം അനുവദിക്കണമെന്ന് വഴിയോര കച്ചവടക്കാര്‍ നഗരസഭാ അധികൃതര്‍ക്കു മുമ്പില്‍ ആവശ്യം ഉന്നയിച്ചിരുന്നു. വഴിയോരക്കച്ചവടം കാരണം നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാള്‍ പ്രമാണിച്ച് നഗരത്തിന്റെ മിക്കഭാഗങ്ങളിലും ഇവരുടെ കച്ചവട ചരക്കുകള്‍ നിറഞ്ഞുകഴിഞ്ഞു. ഇവര്‍ക്കു കച്ചവടം ചെയ്യുന്നതിനു സ്വതന്ത്രമേഖല കണ്ടത്തുന്നതോടെ നഗരത്തിലെ വലിയൊരളവോളം തിരക്കു കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
മെഡി.കോളജ് പരിസരത്തെ വെള്ളക്കെട്ട് നീക്കുന്നതിനും കൗണ്‍സില്‍ തീരുമാനമായി. ഇതിനായി ഓവുചാല്‍ പണിയുന്നത് സംബന്ധിച്ച് പി.ഡബ്ലിയു.ഡിയെ ചുമതലപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. അതേസമയം മഞ്ചേരി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ കാര്യത്തില്‍ ഇതുവരെയായിട്ടും ഉചിതമായ പരിഹാരം കൈകൊള്ളാത്തതിനെ പ്രതിപക്ഷം ചോദ്യംചെയ്തു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്തതിനാല്‍ ഹൈവേകളുടെ ഇരു ഭാഗങ്ങളിലുമായി നിരവധി മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധംവമിക്കുകയാണ്. ഇത് മാരകമായ രോഗങ്ങള്‍ക്കു ഇടയാക്കുമെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലന്നും പ്രതിപക്ഷം ആരോപിച്ചു. മാലിന്യ സംസ്‌കരണങ്ങളുടെ കാര്യത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളാന്‍ പ്രത്യേകയോഗം വിളിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."