HOME
DETAILS

ഗ്ലാസ് ഫാക്ടറിയുടെ പ്രവര്‍ത്തനം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പരാതി

  
backup
June 30 2016 | 09:06 AM

%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0





നിലമ്പൂര്‍: മമ്പാട് പഞ്ചായത്തിലെ പുളിക്കലൊടിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ഫാക്ടറിയില്‍ നിന്നും പുറപ്പെടുന്ന പൊടിപടലങ്ങള്‍ സമീപ വാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പരാതി. സമീപത്ത് താമസിക്കുന്ന ചിത്രംപള്ളി ഷിജിയും കുടുംബവുമാണ് കമ്പനിയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ശ്വസിച്ചതിനെ തുടര്‍ന്ന് ആസ്തമ രോഗികളായി മാറിയത്. പുല്ലോട് സ്വദേശിയുടെതാണ് ഫാക്ടറി. 2015ല്‍ ഫാക്ടറി നിര്‍മാണം തുടങ്ങുന്ന സമയത്ത് തന്നെ ഷിജി മമ്പാട് ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. ഒരു ഫാക്ടറി തുടങ്ങുമ്പോള്‍ സമീപത്തെ വീടുകളില്‍ നിന്ന് നൂറു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന ചട്ടം മറികടന്നാണ് ഷിജിയുടെ വീട്ടില്‍ നിന്നും 28 മീറ്റര്‍ മാത്രം ദൂരെ ഫാക്ടറിക്ക് പഞ്ചായത്ത് അനുമതി നല്‍കിയത്. പഞ്ചായത്ത് നടപടിക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഷിജിയുടെ വീടിന്റെ ജനല്‍പാളികള്‍, ടി.വി, പൂമുഖം, മുറികള്‍ എന്നിവ ഗ്ലാസ്ഫാക്ടറിയിലെ പൊടികൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശ്വാസ കോശത്തിന് ഏറെ മാരകമായ ഭീഷണിയുര്‍ത്തുന്നതാണ് ഈ പൊടി പടലം. പൊടി ശ്വസിച്ച് ശ്വാസകോശ സംബന്ധമായ രോഗം ഉണ്ടായതിനെ തുടര്‍ന്ന് സഹോദരനും കുടുംബവും ഈ വീട്ടില്‍ നിന്നും ആറുമാസം മുന്‍പ് താമസം മാറ്റി. ഷിജിയുടെ വൃദ്ധരായ മാതാപിതാക്കളും ആരോഗ്യ പ്രശ്‌നങ്ങളാല്‍ വീര്‍പ്പു മുട്ടുകയാണ്. കുുട്ടികള്‍ക്ക് മാറാത്ത ജലദോഷവും അലര്‍ജിയും ഉണ്ടായിട്ടുണ്ടെന്നും ഷിജി പറഞ്ഞു.
ഫാക്ടറി പ്രവര്‍ത്തിക്കുന്ന സമയത്ത് വോള്‍ട്ടേജില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഷിജിയുടെതുള്‍പ്പെടെ സമീപത്തു താമസിക്കുന്നവരുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാവുന്നത് പതിവാണ്. നിലവിലെ ചട്ടങ്ങള്‍ മറി കടന്ന് ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെതിരെ ആരോഗ്യ വകുപ്പ് മന്ത്രി, ഡി.എം. ഒ എന്നിവര്‍ക്ക് പരാതി നല്‍കും. 2015ല്‍ പഞ്ചായത്ത് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാതെ ഫാക്ടറിക്ക് അനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷിജിയും കുടുംബവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago