പട്ടാപകല്‍ യുവതിയെ തലക്കടിച്ച് കഴുത്തിലെ മാല കവര്‍ന്നു
പട്ടാമ്പി: പട്ടാപകല്‍ യുവതിയെ തലക്കടിച്ച് കഴുത്തിലെ മാല കവര്‍ന്നതായി പരാതി.ഓങ്ങല്ലൂര്‍ കൊള്ളിപറമ്പ് കല്ലകത്ത് ഫസലുറഹ്മാന്റെ ഭാര്യ നജ്മുന്നീസ(20)യുടെ മൂന്ന് പവനോളം വരുന്ന മാലയുമാണ് മോഷ്ടാവ് കടന്ന് കളഞ്ഞത്. മുഖം മൂടി അണഞ്ഞെത്തിയ മോഷ്ടാവ് വീട്ടില്‍ കയറി യുവതിയെ തലക്കടിക്കുകയും വായമൂടികെട്ടി കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു എന്നാണ് യുവതി പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്.സംഭവ സമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നെന്നും ബന്ധുക്കള്‍ മരണവീട്ടിലേക്ക് പോയിരിക്കുകയാണന്നും മൊഴിയില്‍ പറയുന്നു.മോഷ്ടാവ് അകത്ത് കയറി മാലപൊട്ടിച്ച് മറ്റു ആഭരണങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ ഭര്‍ത്താവ് തദവസരത്തില്‍ എത്തി വാതില്‍ മുട്ടിയത് കേട്ട് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ബോധരഹിതയായ യുവതിയെ ഭര്‍ത്താവാണ് ആദ്യം കണ്ടത്.പെട്ടെന്നുള്ള ആക്രമണത്തില്‍ ഭീതിയിലായ യുവതിയെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.യുവതിക്ക് നേരെ വധശ്രമത്തിനുള്ള രീതിയിലാണ് മോഷ്ടാവ് എത്തിയതെന്നും തടിച്ച് ഉയരം കുറഞ്ഞ ആളാണന്നും ഭാര്യ പറഞ്ഞതെന്നും ഭര്‍ത്താവ് പറഞ്ഞു. സംഭവ വിവരം അറിഞ്ഞ് പ്രദേശവാസികള്‍ ഭീതിയിലാണ്.പരിസര പ്രദേശത്തുള്ളവരാണ് ഇതിന് പിന്നിലെന്ന് നാട്ടുകാരും പൊലിസും സംശയിക്കുന്നുണ്ട്. പൊലിസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."