HOME
DETAILS

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗൃഹസന്ദര്‍ശനം നടത്തി

  
backup
May 28 2018 | 02:05 AM

%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be-5

 

കല്‍പ്പറ്റ: സ്‌കൂള്‍ പ്രവേശനോത്സവത്തിനു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ കുട്ടികളെയും പൊതുവിദ്യാലയങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തി.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നാരങ്ങാക്കണ്ടി കോളനിയില്‍ പ്രചാരണ പരിപാടി നടത്തി. സ്‌കൂള്‍ പ്രവേശനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കെ. മിനി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. ബാബുരാജന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഹണി ജി. അലക്‌സാണ്ടര്‍, ഐ.ടി.ഡി.പി എ.പി.ഒ ബെന്നി ജോസഫ്, കല്‍പ്പറ്റ എ.ഇ.ഒ രവീന്ദ്രന്‍, എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ എം.ഒ സജി, വൈത്തിരി ബി.പി.ഒ ഷിബു പങ്കെടുത്തു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ കരിമം കോളനി സന്ദര്‍ശിച്ച് രക്ഷിതാക്കള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. മുട്ടില്‍ പഞ്ചായത്തിലെ എടത്തില്‍, ഊരുകണ്ടി കോളനിയില്‍ ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ ഗൃഹസന്ദര്‍ശന പരിപാടി നെല്ലാറച്ചാല്‍ ഗവ. ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു. മുന്‍കാലങ്ങളില്‍ സ്‌കൂളില്‍ നിന്നു കൊഴിഞ്ഞുപോയ കുട്ടികളുടെ ലിസ്‌റ്റെടുത്ത് കാട്ടുനായ്ക്ക കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന നെല്ലാറച്ചാല്‍ മോഡല്‍ കോളനിയിലെത്തി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്ദേശം കൈമാറി.

ഡ്രോപ്ഔട്ട് ഫ്രീ വയനാട്

 

ഡ്രോപ്ഔട്ട് ഫ്രീ വയനാട് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് നീക്കിവച്ചത്. ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാര്യക്ഷമമായി നടക്കുമ്പോഴും ഒരു വിഭാഗം കുട്ടികള്‍ അകന്നുപോവുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍.
ത്രിതല പഞ്ചായത്തുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ എസ്.എസ്.എ മുന്‍കൈയെടുത്താണ് സമ്പൂര്‍ണ വിദ്യാലയ പ്രവേശനം ലക്ഷ്യത്തിലെത്തിക്കുന്നത്. പഞ്ചായത്തുകളില്‍ പൂതാടി- പെരിയനാട് കോളനി, പുല്‍പ്പള്ളി- കരിമം കോളനി, കോട്ടത്തറ- രാജീവ്ഗാന്ധി കോളനി, മുള്ളന്‍കൊല്ലി- മരക്കടവ് കോളനി, വെള്ളമുണ്ട- എട്ടേനാല്‍ മുണ്ടയ്ക്കല്‍ കോളനി, നൂല്‍പ്പുഴ- തിരുവണ്ണൂര്‍ കോളനി, പടിഞ്ഞാറത്തറ-ചങ്ങാലത്ത് കോളനി, എടവക- കുറുമപ്പാടി കോളനി, മൂപ്പൈനാട്- ചിത്രഗിരി കോളനി, മേപ്പാടി- ചെമ്പോത്തറ കോളനി, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നാരങ്ങാക്കണ്ടി കോളനി എന്നിവയായിരുന്നു ഗൃഹസന്ദര്‍ശന കേന്ദ്രങ്ങള്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ അധ്യയന വര്‍ഷാരംഭം വരെ തുടരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago