HOME
DETAILS

രാത്രികാല ട്രെയിനുകളുടെ അമിതവേഗം കാട്ടാനകളുടെ അന്തകരാകുന്നു

  
backup
June 30 2016 | 09:06 AM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%be%e0%b4%b2-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86


വാളയാര്‍: ജില്ലയില്‍ റെയില്‍വേ ട്രാക്കുകള്‍ കടന്നുപോകുന്ന വനമേഖലയില്‍ ആനസംരക്ഷണത്തിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാനുള്ള അധികൃതനടപടികള്‍ പ്രഹസനമാകുന്നു. അപകടത്തിനു പ്രധാന കാരണം തീവണ്ടിയുടെ വേഗകൂടുതലാണ്. കഴിഞ്ഞദിവസം മധുക്കരയില്‍ പിടിയാന തീവണ്ടിയിടിച്ച് കൊല്ലപ്പെട്ടത് ഇതിന്റെ പ്രധാന തെളിവാണ്. പ്രോജക്ട് എലിഫെന്റ് മേഖലകൂടിയായ വാളയാര്‍-മധുക്കര-കോയമ്പത്തൂര്‍ മേഖലയിലാണ് സംഭവം. ഇതിനാല്‍ ആന സംരക്ഷണത്തിന് ഇവിടെ ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ ഭാഗങ്ങളില്‍ ട്രെയിനിടിച്ച ആനകള്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല. അതിന് മുമ്പ് കഴിഞ്ഞ 15വര്‍ഷത്തിനകം 20 ല്‍ അധികം ആനകള്‍ ഈ മേഖലകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴോളം ആനത്താരകള്‍ കേരള ഭാഗത്തും അഞ്ചോളം ആനത്താരകള്‍ തമിഴ്‌നാടിന്റെ ഭാഗത്തുംഉണ്ട്.
അതിലൂടെയാണ് അന്യസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഏറെക്കുറെ എല്ലാ ട്രെയിനുകളും കടന്നുപോകുന്നത്. രാത്രി ഇതുവഴി അമിതവേഗതയില്‍ കടന്നുപോകുന്ന ട്രെയിനുകളാണ് അപകടം വരുത്തുന്നത്. പ്രത്യേകിച്ചും അര്‍ധരാത്രിക്കുശേഷമുള്ള എക്‌സ്പ്രസ്സ് ട്രെയിനുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ വേഗനിയന്ത്രണം ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പരിശോധിക്കാനുള്ള സംവിധാനമോ സാഹചര്യമോ ഇപ്പോഴും നിലവിലില്ല.
40കിലോമീറ്ററില്‍ താഴെമാത്രം വേഗതയില്‍ ഓടിക്കേണ്ട ട്രെയിനുകളാകട്ടെ ഇരട്ടി വേഗത്തില്‍ ചീറിപ്പായുന്നതുകൊണ്ടാണ് ആനകളും മറ്റു വന്യമൃഗങ്ങളും കൊല്ലപ്പെടുന്നത്. വാളയാര്‍ മേഖലയില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നിരന്തരമായ ഇടപെടലുകളിലൂടെ വേഗത നിയന്ത്രിക്കുവാന്‍ നേരത്തെ നടപടി വന്നിരുന്നു. അതേസമയം മധുക്കര ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലും അത് നടപ്പാക്കിയിട്ടില്ലെന്നുമാത്രമല്ല പകരം ആനത്താരകളില്‍ ആനയുടെ ചിഹ്നമുള്ള ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവിടെയെത്തിയാല്‍ ട്രെയിനുകള്‍ ഹോണ്‍മുഴക്കുകയാണ് പതിവ്. പക്ഷേ വന്യജീവിയായ ആനയുള്‍പ്പടെയുള്ള ജീവികള്‍ക്ക് അവയുടെ ജീവിതരീതി മാറ്റി സഞ്ചരിക്കാനുള്ള പുതിയ രീതികളാകട്ടെ അറിയുകയില്ല. ഇതിനാല്‍ തന്നെ വേഗമേറിയ ട്രെയിനുകള്‍ ശരീരത്തുതട്ടി ഇവ കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവാണ്.
ഈ മേഖലയില്‍ ആനകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു ലോക്കോ പൈലറ്റിന്റെ പേരിലും ബന്ധപ്പെട്ട ഡിആര്‍എം പോലുള്ള ഉദ്യോഗസ്ഥരുടെ പേരിലും ഇതേവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ആനകളുടെ കാര്യത്തില്‍ വകുപ്പധികൃതര്‍ നിസംഗതാ മനോഭാവമാണ് കാണിച്ചുവരുന്നതെന്നാണ് ആക്ഷേപം. കേരള-തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ താല്പര്യം കാണിക്കേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നടപടിയെടുക്കാന്‍ കേന്ദ്ര വനം വന്യജീവി മന്ത്രാലയത്തിന്റെയും പ്രോജക്ട് എലിഫെന്റ് ഡയറക്ടറേറ്റിലും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെടാനൊരുങ്ങുകയാണ്. കൂടാതെ ആനസംരക്ഷണത്തിനായി നല്‍കുന്ന തുക വകമാറ്റി ചിലവാക്കിയതും പരിശോധിപ്പിക്കാനും സംഘടന ആവശ്യപ്പെടും. നിലവിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മധുക്കര ട്രെയിന്‍ അപകടം നടന്ന സ്ഥലത്ത് ട്രെയിന്‍ വേഗത 20കിലോമീറ്ററായി കുറയ്ക്കുക, ബന്ധപ്പെട്ട ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുക്കുക, ആനത്താരയില്‍ ആനകള്‍ക്ക് ധൈര്യമായി കടന്നുപോകാനുള്ള വഴിതടസ്സം മാറ്റികൊടുക്കുക, കൂട്ടത്തിലുള്ള പതിനഞ്ചോളം വരുന്ന മറ്റ് ആനകളെ നിരീക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുക, ആനകള്‍ ട്രാക്ക് കടന്ന് വരാനുള്ള സാഹചര്യം പഠിച്ച് അത് പരിഹരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് വനം-റെയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യന്‍ പ്രോജക്ട് ഓഫീസര്‍ എസ്.ഗുരുവായൂരപ്പന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago