അധ്യാപക നിയമനം
പരിയാരം: പരിയാരം ജി.എച്ച്.എസില്‍ എച്ച്.എസ്.എ കണക്ക്, ജൂനിയര്‍ ഹിന്ദി അധ്യാപക നിയമനത്തിന് ഈമാസം 30ന് രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടത്തും. 04936 202622.
മുട്ടില്‍: മുട്ടില്‍ ഡബ്ല്യു.ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മലയാളം, സുവോളജി, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഹിന്ദി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഈമാസം 31ന് രാവിലെ 10ന് ഡബ്ല്യു.എം.ഒ എച്ച്.ആര്‍.ഡി സെന്ററില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, ജന തിയതി തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് ഹാജരാവണം.
വാരാമ്പറ്റ: വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.എ, യു.പി.എസ്.എ, യു.പി.എസ്.എ ഹിന്ദി തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍ നടക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.യു.പി. സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.എ.ു.പി.എസ്.എ തസ്തികകളിലേക്ക് നാളെ രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാവണം.
പെരുന്തട്ട: ജി.യു.പി സ്‌കൂള്‍ എല്‍.പി.എസ്.എ, പാര്‍ട് ടൈം ഹിന്ദി അധ്യാപക നിയമനം കൂടിക്കാഴ്ച 30ന് രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍ നടക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."