ജില്ലയില്‍ പവര്‍കട്ട് പതിവാകുന്നു
ഒലവക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ അനുദിനം താപനില ഉയരുന്നതുമൂലം വൈദ്യുതി മേഖലയും പ്രതിസന്ധിയിലേക്ക്. ചൂട് വര്‍ദ്ധിച്ചതിനാല്‍ വൈദ്യുതി ഉപയോഗം കൂടുന്നതുകൊണ്ട് വൈദ്യുതി നിയന്ത്രണത്തിനായി ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയത് ജനജീവിതത്തെ മാത്രമല്ല ജലവിതരണത്തെയും ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരുമാസമായി തുടരുന്ന വൈദ്യുതിയുടെ ഒളിച്ചുകളി ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. പകല്‍ സമയത്ത് ചില സമയങ്ങളില്‍ ഒരു മണിക്കൂറിലധികം വരെയുള്ള വൈദ്യുതി മുടക്കമാണ് ഈ കടുത്ത വേനലിലും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
താപനില താഴോട്ടില്ലാതെ മേലോട്ടുയരുന്ന നാട്ടില്‍ ഫാനില്‍ നിന്നും ജനങ്ങള്‍ എയര്‍കണ്ടീഷനിലേക്കും വാട്ടര്‍ കൂളറിലേക്കും മാറി ആശ്വാസം തേടുമ്പോള്‍ വൈദ്യുതി മുടക്കം കൊടുംചൂടില്‍ ഇരുട്ടടിയാവുകയണ്. ജില്ലയില്‍ കാര്യമായ മഴ ലഭിക്കാത്ത സാഹചര്യത്തില്‍ വരും നാളുകളില്‍ വൈദ്യുതി പ്രതിസന്ധി നേരിടുമോയെന്നതിനാലാണ് വൈദ്യുതി ബോര്‍ഡ് അനധികൃത ലോഡ് ഷെഡ്ഡിംഗിലൂടെയും പവര്‍കട്ടിലൂടെയും പ്രശ്‌നപരിഹാരത്തിനൊരുങ്ങുന്നത്. എന്നാല്‍ പതിവിനു വിപരീതമായി ഏസിയുടെ ഉപയോഗം വര്‍ദ്ധിച്ചത് വൈദ്യുതി ഉപയോഗം കൂട്ടിയതിനാല്‍ മിക്ക ഭാഗങ്ങളിലും വോള്‍ട്ടേജ് ഇല്ലാത്ത സ്ഥിതിയാണ്. ഇതിനുപുറമെ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍സമയത്ത് അറ്റകുറ്റപണികളുടെ പേരില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലാവുന്നുണ്ട്. ഇത് ചെറുകിട വ്യവസായ സംരംഭങ്ങളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുന്നത്. പകല്‍ സമയത്തെ കട്ട് മൂലം അടുക്കളകളില്‍ യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തിക്കാനാവാത്തതും വീട്ടമ്മമാരെ ദുരിതത്തിലാക്കുന്നു. നഗരത്തില്‍ ആഴ്ചകളായി വൈദ്യുതി വിതരണം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. വൈദ്യുതിയില്ലാതായാല്‍ കുടിവെള്ളം മുടങ്ങുന്നതു മാത്രമല്ല വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളും താളം തെറ്റിക്കുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."