സഞ്ചരിക്കുന്ന ജ്വല്ലറി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ 'ബോബി ആന്റ് മറഡോണ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് പറക്കും ജ്വല്ലറി' എന്ന പേരില്‍ സഞ്ചരിക്കുന്ന ജ്വല്ലറി ഉദ്ഘാടനം ചെയ്തു. ഇടപാടുകാരുടെ വീട്ടുപടിക്കല്‍ ജ്വല്ലറി ഷോറൂമെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.
ജ്വല്ലറി ഷോറൂമിന്റെ വാടക, വൈദ്യുതി തുടങ്ങി വിവിധ ചെലവുകളും അനുബന്ധ ആഡംബര ചെലവുകളുമില്ലാതെ ഇടപാടുകാര്‍ക്ക് കുറഞ്ഞ വിലയില്‍ ആഭരണങ്ങള്‍ വാങ്ങാനുളള അവസരം ഒരുക്കുകയാണ് സഞ്ചരിക്കുന്ന ജ്വല്ലറിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യക്കാര്‍ ജ്വല്ലറികളിലേയ്ക്ക് വരുന്നതിന് പകരം സ്ഥാപനം അവരുടെ അരികിലേയ്ക്ക് പോകുന്ന രീതി ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഉളളതെന്നും ഇന്ത്യയില്‍ ഇത്തരമൊരു സംരംഭം ആദ്യത്തേതാണെന്നും ബോബി പറഞ്ഞു.
പ്രമുഖ ഓട്ടോമൊബൈല്‍ ഡിസൈനറും രാജ്യത്തെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാവുമായ ഡി.സി എന്ന ദിലീപ് ഛാബ്രിയ ആണ് പറക്കും ജ്വല്ലറി ഡിസൈന്‍ ചെയ്തത്. ഛാബ്രിയയും ഉദ്ഘാടനവേളയില്‍ പങ്കെടുത്തു.
വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത സ്വര്‍ണ - വജ്ര ആഭരണശേഖരമാണ് പറക്കും ജ്വല്ലറിയില്‍ ഒരുക്കിയിട്ടുള്ളത്. ജൂണ്‍ 30 മുതല്‍ ജൂലൈ ഒന്‍പത് വരെ കോഴിക്കോട്ടും തുടര്‍ന്ന് സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും മൊബൈല്‍ ജ്വല്ലറിയെത്തും. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിന് സമീപം പത്ത് ദിവസം ഉണ്ടാകും.
ആര്യവേപ്പിന്റെ തൈകളും ഉദ്ഘാടനചടങ്ങില്‍ സൗജന്യമായി വിതരണം ചെയ്തു. സഞ്ചരിക്കുന്ന ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നിരവധി സൗജന്യങ്ങളും നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."