ഗുരുവായൂര്‍ നഗരസഭ ബജറ്റ്: ബജറ്റ് പുസ്തകം കീറി പ്രതിഷേധവും ഇറങ്ങിപ്പോക്കും
ഗുരുവായൂര്‍: നഗരസഭയുടെ ബജറ്റ് ചര്‍ച്ചയില്‍ ബഹളവും ഇറങ്ങിപ്പോക്കും.കഴിഞ്ഞ ഒരു വര്‍ഷം ഗുരുവായൂരില്‍ ഒന്നും നടപ്പാക്കാന്‍ കഴിയാത്തവരുടെ ബജറ്റ് തള്ളിക്കളയുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷം ബജറ്റ് പുസ്തകം നടുത്തളത്തില്‍ കീറിയിട്ടായിരുന്നു ഇറങ്ങിപ്പോയത്. എല്ലാ മേഖലകളിലും വളരെ സ്വീകരിക്കപ്പെട്ട ഇത്തവണത്തെ ബജറ്റിലെ പുതുമകള്‍ സ്വീകരിക്കാനുള്ള അസഹിഷ്ണുത കാരണമാണ് ഇറങ്ങിപ്പോക്കെന്ന് ഭരണപക്ഷം ആരോപിച്ചു.
ജനങ്ങള്‍ക്ക് ഒരു തുള്ളി വെള്ളം കുടിക്കാന്‍ നല്‍കാന്‍ കഴിയാത്ത നഗരസഭയുടെ ജലബജറ്റ് ജലത്തില്‍വരച്ച വരപോലെയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ബജറ്റ് ചര്‍ച്ചയില്‍ എല്ലാ അംഗങ്ങള്‍ക്കും 20 മിനിറ്റു വിതം സംസാരിക്കാന്‍ സമയം നല്‍കി.എന്നാല്‍ പ്രതിപക്ഷാംഗം എ.ടി.ഹംസ നിശ്ചിതസമയം കഴിഞ്ഞും പ്രസംഗം നിര്‍ത്താതായപ്പോള്‍ ചെയര്‍പേഴ്‌സന്‍ പി.കെ.ശാന്തകുമാരി തടഞ്ഞു. എന്നാല്‍ തനിക്കു പറയാനുള്ളതെല്ലാം കേള്‍ക്കണമെന്ന് പറഞ്ഞ് പ്രസംഗം തുടര്‍ന്നപ്പോള്‍ ചെയര്‍മാന്‍ അനുമതി നല്‍കിയില്ല. പ്രതിഷേധവുമായി എ.ടി.ഹംസ ഇറങ്ങിപ്പോയി കൗണ്‍സില്‍ ഹാളിനു പുറത്തിരുന്നു. സാധാരണക്കാരന്റെ അടിസ്ഥാനാവശ്യമായ വെള്ളം, വീട്, വെളിച്ചം, കക്കൂസ് തുടങ്ങിയവയൊന്നും ഉള്‍പെടുത്താതെ കേവലം മലര്‍പൊടിക്കാരന്റെ സ്വപ്നമായി ബജറ്റ് ചുരുങ്ങിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ബജറ്റ് വായിച്ചുനോക്കാനുള്ള മനസ്സു കാട്ടാതെ അന്ധമായി എതിര്‍ക്കുന്നത് ജനം പുച്ഛിച്ചുകളയുമെന്ന് ഭരണപക്ഷവും മറുപടി നല്‍കി. തുടര്‍ന്ന് ബഹളമായി.
പിന്നീട് പ്രതിപക്ഷ പാര്‍ട്ടി ലീഡര്‍ ആന്റോ തോമസിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ബജറ്റു പുസ്തകം ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കുകയും അതിന്റെ പുറം ചട്ടയും ഉള്‍പേജുകളും ചീന്തിക്കളയുകയുമായിരുന്നു. പ്രതിപക്ഷം ഇറങ്ങിപ്പായതിനുശേഷം ബി.ജെ.പി.അംഗം ശോഭ ഹരിനാരായണന്റെ പിന്തുണയോടെ ബജറ്റ് ചര്‍ച്ച തുടര്‍ന്നു. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ് മറുപടി പ്രസംഗം നടത്തി. നാലുമണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടവില്‍ ബജറ്റ് അംഗീകരിക്കുന്നതായി ചെയര്‍മാന്‍ പി.കെ.ശാന്തകുമാരി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."